Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്; ‘മലബാര്‍ അഭ്യാസത്തില്‍’ ഓസ്‌ട്രേലിയയെ പങ്കെടുപ്പിക്കുന്നത് ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം

രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞിരുന്നു, ഓരോ രാജ്യത്തിനും മുന്നോട്ടുള്ള പ്രയാണത്തില്‍ ഉത്തരം കണ്ടെത്താന്‍ വ്യത്യസ്ത ചോദ്യപേപ്പര്‍ ആണ് ഉള്ളത്. അതിനാല്‍, ഓരോ രാജ്യത്തിനും അവരുടേതായ ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്, മറ്റുള്ളവരില്‍ നിന്ന് പകര്‍ത്താന്‍ ശ്രമിച്ചിട്ട്, ഉപയോഗമില്ല അമേരിക്കയും, ജപ്പാനും, ഓസ്‌ട്രേലിയയും ഭാരതവും ആദ്യമായിട്ടാണ് ഒരു സംയുക്ത നാവിക പരിശീലനത്തില്‍ പങ്കെടുക്കുന്നത്. സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും കൂട്ടായ തീരുമാനത്തിന്റെയും ശക്തി ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈന കാണും. ചൈനയെ പേടിച്ച് ഇത്തരമൊരു അഭ്യാസം മുന്‍പ് നടത്താന്‍ സങ്കല്‍പ്പിക്കാനാവാത്തതായിരുന്നു

കേണല്‍ എസ്. ഡിന്നി by കേണല്‍ എസ്. ഡിന്നി
Nov 6, 2020, 05:16 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

കോവിഡ് വൈറസ് ലോകത്ത് അതിന്റെ സാന്നിധ്യം അറിയിച്ചതുമുതല്‍, എല്ലാ രാജ്യത്തിനും ആരോഗ്യപരമായും, സാമൂഹികപരമായും, സാമ്പത്തികമായും നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. എന്നാല്‍ ഭാരതത്തിന് ഇതുകൂടാതെ മറ്റ് ചില വെല്ലുവിളികളും നേരിടേണ്ടിവന്നു. അതിന്റെ  കാരണം ഭാരതം ഏറ്റവും പ്രശ്‌നമുള്ള ചില രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു എന്നത് കൊണ്ടാണ്.

ലഡാക്കിലെ ഭാരത ചൈന പോരാട്ടം ഇപ്പോള്‍ ശൈത്യകാലത്തേക്ക് നീങ്ങുകയാണ്. ഭാരതത്തിന്റെ  ചെറുത്തുനില്‍പ്പിനെ പോലെ വേറെ ലോകത്തെ ഒരു രാജ്യവും ചൈനയുടെ ഭീഷണിയെ മറികടന്നിട്ടില്ല. ഈ വര്‍ഷം മെയ് മാസത്തില്‍ ലഡാക്കില്‍ അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍, ചൈന പോലും ഭാരതത്തില്‍ നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.

ഭാരതവും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ കിഴക്കന്‍ ലഡാക്കില്‍ ശീതകാലം ആരംഭിക്കുന്നതോടെ,  ഭാരതം അവിടെയുള്ള കഠിനമായ ശൈത്യകാലത്തിന് തയ്യാറാകില്ലെന്നും, അതിനാല്‍ പിന്മാറുമെന്നും പലരും പ്രതീക്ഷിച്ചിരുന്നു. ഭാരതം തങ്ങളുടെ സൈനികരെ ശക്തിപ്പെടുത്തിയെന്നത് മാത്രമല്ല, 17,000 അടി ഉയരത്തിലും മൈനസ് 40 ഡിഗ്രി സെന്റിഗ്രേഡിലും ചൈനീസ് അതിക്രമത്തിനെതിരെ കനത്ത തിരിച്ചടി നല്‍കാനും ഭാരതീയ സൈനികര്‍ വിപുലമായ തയ്യാറെടുപ്പും ചെയ്തു. ചൈനയില്‍ നിന്ന് വന്‍ പ്രതിഷേധമുണ്ടായിട്ടും അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് തുടരുകയാണ്. കൂടുതല്‍ പ്രവര്‍ത്തനപരവും വ്യവസ്ഥാപരവുമായ സ്ഥിരത കൈവരിക്കുന്നതിനായി ലഡാക്കിലേക്ക് അടല്‍ തുരങ്കവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.  അതിനാല്‍ ലഡാക്ക് ഇപ്പോള്‍ വര്‍ഷം മുഴുവനും ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്ന് ഉയരങ്ങള്‍ വിട്ടുപോകാന്‍ ഭാരതത്തെ സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ചൈനയുടെ എല്ലാ തന്ത്രങ്ങളും പൊളിഞ്ഞു.

ഭാരതം കൂടുതല്‍ തന്ത്രപരമായ നീക്കങ്ങളുമായി മുന്നോട്ടു പോവുകയാണ്.  ഇതിന്റെ ഭാഗമായി നാവിക യുദ്ധ പരിശീലനം ‘മലബാര്‍ അഭ്യാസത്തില്‍’ ആദ്യമായി ഓസ്‌ട്രേലിയയെ പങ്കെടുപ്പിക്കാനുള്ള ഭാരതത്തിന്റെ തീരുമാനം ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം അയയ്‌ക്കുന്നത് ആണ്. ഝഡഅഉ എന്ന സംഘടനയുടെ ഭാഗമായി അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ഭാരതവും ചേര്‍ന്ന് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംയുക്ത നാവിക പരിശീലനത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍, സ്വാതന്ത്ര്യത്തിനും അന്തസ്സിനുമുള്ള കൂട്ടായ തീരുമാനത്തിന്റെ ശക്തി  ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈന കാണും. ചൈനയെ പേടിച്ചു ഇത്തരമൊരു അഭ്യാസം മുന്‍പ് നടത്താന്‍ സങ്കല്‍പ്പിക്കാനാവാത്തതായിരുന്നു.

ഇതുകൂടാതെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭാരതം നിരവധി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി. പരിശോധനകളുടെ കഴിവും അളവും ലോക ശ്രദ്ധയില്‍പ്പെട്ടു. ഇത് നമ്മുടെ സാങ്കേതിക വൈദഗ്ധ്യവും പ്രകടമാക്കി. പ്രതിരോധ ഗവേഷണ വികസന സംഘടന (ഉഞഉഛ) ഒക്ടോബര്‍ പകുതിയോടെ 800 കിലോമീറ്റര്‍ ദൂരമുള്ള നിര്‍ഭയ് സബ്-സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചു. കഴിഞ്ഞ 35 ദിവസത്തിനുള്ളില്‍ ഭാരതത്തിന്റെ  പ്രതിരോധ ഗവേഷണ സംഘടന നടത്തിയ പത്താമത്തെ മിസൈല്‍ പരീക്ഷണമാണിത്. ‘മെയ്ഡ് ഇന്‍ ഇന്ത്യ’ തന്ത്രപ്രധാനമായ ആണവ ശക്തി ഉപയോഗിച്ചു, പരമ്പരാഗത മിസൈലുകള്‍ വികസിപ്പിക്കാനുള്ള ഡിആര്‍ഡിഒയുടെ ശ്രമമാണിത്. അതിര്‍ത്തിയിലെ സമാധാനത്തോടുള്ള ചൈനയുടെ പ്രതിബദ്ധതയെക്കുറിച്ച് ഭാരത സര്‍ക്കാരിന് സംശയമുണ്ടായിരുന്നതിനാല്‍, നിലപാടിന്റെ തുടക്കത്തില്‍ തന്നെ മിസൈല്‍ പദ്ധതി വേഗത്തില്‍ പ്രാബല്യത്തിലാക്കാന്‍ ഡിആര്‍ഡിഒയോട് നിശബ്ദമായി ആവശ്യപ്പെടുകയായിരുന്നു.

ഇത് സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭാരതത്തിനെ കുറിച്ചുള്ള ചിന്തയിലെ മാറ്റം കാണിക്കുന്ന മറ്റൊരു സംഭവമുണ്ടായി. കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ ആണ് ഇതിന് സാക്ഷ്യംവഹിച്ചത്. പാകിസ്ഥാനിലെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗം അയാസ് സാദിഖ്, 27 ഫെബ്രുവരി 2019 ന് പാകിസ്ഥാന്‍ സൈന്യം പിടികൂടിയ ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി സുപ്രധാന യോഗത്തില്‍ അഭ്യര്‍ത്ഥിച്ചതായി വെളിപ്പെടുത്തി. 2019 ഫെബ്രുവരി 26ന് അതിരാവിലെ, വ്യോമസേന ജെറ്റുകള്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ബാലകോട്ടിലെ ജയ്ഷ്-ഇ-മുഹമ്മദ് (ജെഇഎം) തീവ്രവാദ ക്യാമ്പുകളില്‍ ബോംബെറിഞ്ഞ് 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ജീവന്‍ അപഹരിച്ച പുല്‍വാമ ഭീകരാക്രമണത്തിന് പ്രതികാരം ചെയ്തിരുന്നു. അയാസ് സാദിഖ് പറഞ്ഞു, ‘കാലുകള്‍ വിറയ്‌ക്കുകയും നെറ്റി ചുളിക്കുകയും ചെയ്തു, വിദേശകാര്യമന്ത്രി (ഖുറേഷി) ഞങ്ങളോട് പറഞ്ഞു,’ ദൈവത്തിനു വേണ്ടി, അദ്ദേഹം (അഭിനന്ദന്‍) ഇപ്പോള്‍ തിരിച്ചുപോകട്ടെ, കാരണം രാത്രി 9 മണിക്ക് ഭാരതം പാകിസ്ഥാനെ ആക്രമിക്കും”. കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്വയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇതു സംഭവിച്ചത്. ഈ പ്രസ്താവനയുടെ നാണക്കേട് മാറ്റുവാനായി പിന്നീട്, ജമ്മു കശ്മീരില്‍ നടന്ന മാരകമായ പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്ഥാനാണ് ഉത്തരവാദിയെന്ന് പാക്കിസ്ഥാന്‍ ശാസ്ത്ര-സാങ്കേതിക മന്ത്രി ഫവാദ് ചൗധരി ദേശീയ അസംബ്ലിയില്‍ പറഞ്ഞു. ഈയൊരു സംഭവം പാക്കിസ്ഥാനിലെ തീരുമാനമെടുക്കുന്നവരുടെ മനസ്സിലുള്ള ഭയം ആണ് വ്യക്തമായി സൂചിപ്പിക്കുന്നത്. അത് വീണ്ടും ഭൂതകാലത്തില്‍ നിന്നുള്ള മാറ്റമാണ്. കനത്ത പ്രതികാരം കൂടാതെ ഇന്ത്യന്‍ മണ്ണില്‍ ഒരു ഭീകര നടപടിയും ഒഴിവാക്കാനാവില്ലെന്ന് ഇന്ന് അവര്‍ക്ക് അറിയാം.  

ഇന്ന് ലോകം ഭാരതത്തിന്റെ ശക്തിയെ മാനിക്കുന്നു. കടുത്ത വെല്ലുവിളികള്‍ക്കിടയിലും ഇത് സഫലമായത് വാക്കുകള്‍ കൊണ്ടല്ല, മറിച്ച് ഭാരതത്തിന്റെ പ്രവൃത്തികള്‍ മൂലമാണ്. പണ്ട് രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞിരുന്നു, ഓരോ രാജ്യത്തിനും മുന്നോട്ടുള്ള പ്രയാണത്തില്‍ ഉത്തരം കണ്ടെത്താന്‍ വ്യത്യസ്ത ചോദ്യപേപ്പര്‍ ആണ് ഉള്ളത്. അതിനാല്‍, ഓരോ രാജ്യത്തിനും അവരുടേതായ ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്, മറ്റുള്ളവരില്‍ നിന്ന് പകര്‍ത്താന്‍ ശ്രമിച്ചിട്ടു ഉപയോഗമില്ല. ഇന്ന് ഭാരതം തന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കുന്നുണ്ട്, പ്രത്യേകിച്ച് തന്റെ ആത്മാഭിമാനവും അഖണ്ഡതയും സംബന്ധിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്ക്. ഈ ഉത്തരങ്ങള്‍  ലോകം ശ്രദ്ധിക്കുകയും, ശത്രുക്കള്‍ പരിഭവിക്കുകയും ചെയ്യുന്നു. ഇത് പുതിയ ഭാരതം.

Tags: usaജപ്പാന്‍ഓസ്ട്രേലിയ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ കപ്പൽ ഇടിച്ചുകയറി : 2 പേർ കൊല്ലപ്പെട്ടു , 19 പേർക്ക് പരിക്ക്

India

ശശി തരൂർ യുഎസിലേക്ക് എങ്കിൽ സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പം ജോൺ ബ്രിട്ടാസ് പോകുന്നത് ജപ്പാനിലേക്ക് 

World

ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം നൽകിയെന്ന് മൈക്രോസോഫ്റ്റ്: ബന്ദികളെ രക്ഷപ്പെടുത്തുന്നതിന് ഇത് ഏറെ സഹായകരമായി

World

ഒരിക്കൽ അമേരിക്ക തലയ്‌ക്ക് ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരൻ, ഇന്ന് ട്രംപിന് കൈ കൊടുത്ത് സുഹൃത്തായി മാറി

World

ഭീകരരുടേത് ഭീരുത്വപരമായ പ്രവൃത്തി ; മേഖലയിൽ സമാധാനം പുലർത്തണം : സംയുക്ത പ്രസ്താവനയിറക്കി ജി-7 രാജ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies