പേരാമ്പ്ര: ചെങ്ങോടുമല കരിങ്കല്‍ ഖനനത്തിന് ഡിആന്റ്ഒ ലൈസന്‍സ് നല്കാന് സംസ്ഥാന ഏകജാലക ബോര്‍ഡിന്റെ തീരുമാനം. മെയ് 25 ന് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ ഏകജാലക ബോര്‍ഡിന്റെ യോഗ ത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ബോര്‍ഡിന്റെ യോഗത്തില്‍ ചെങ്ങോടുമല അജണ്ട പരിഗണി ക്കരുതെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തും സമരസമിതിയും പ്രതിഷേധിച്ചപ്പോള്‍ അജണ്ട മാറ്റിവച്ചെന്നായിരുന്നു ഏകജാലക ബോര്‍ഡ് പഞ്ചായത്തിനെ അറിയിച്ചത്. എന്നാല്‍ അന്നു തന്നെ പരിഗണിച്ചെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ക്വാറി കമ്പനിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചാല്‍ പഞ്ചായത്ത് സെക്രട്ടറി ഡിആന്റ്ഒ ലൈസന്‍സില്‍ ഒപ്പുവെക്കേണ്ടി വരും. സാധാണ നിലയില്‍ പാരിസ്ഥിതികാനുമതി ലഭിച്ചതിനു ശേഷം ആ സര്‍ട്ടിഫിക്കറ്റ് വെച്ചാണ് ഡിആന്റ്ഒ ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. എന്നാല്‍ ഡെല്‍റ്റ കമ്പനിക്ക് പാരിസ്ഥിതികാനുമതി ലഭിക്കാതെ ലൈസന്‍സ് അനുവദിച്ചത് ഏകജാലക ബോര്‍ഡും ക്വാറി കമ്പനിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് സമരസമിതി ചൂണ്ടിക്കാണിക്കുന്നു.
ക്വാറിക്ക് പാരിസ്ഥിതികാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രക്രിയ അവസാന ഘട്ടത്തിലാണ്. സംസ്ഥാന ഏക ജാലക ബോര്‍ഡിന്റെ തീരുമാനം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്താനുള്ള ഒരുക്കത്തിലാണ് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: