Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍; ലക്ഷ്യം ഫൈനല്‍

ഈ മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ കടക്കും. തോല്‍ക്കുന്ന ടീമിന് ഫൈനലിലെത്താന്‍ ഒരു അവസരം കൂടി ലഭിക്കും. നാളെ നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള എലിമിനേറ്റിലെ വിജയികളുമായി ഞായറാഴ്ച പൊരുതാം. ജയിക്കുന്ന ടീം ഫൈനലിലെത്തും. ചൊവ്വാഴ്ച ദുബായ് ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 4, 2020, 10:26 pm IST
in Cricket

ദുബായ്: നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ആറാം ഫൈനല്‍ ലക്ഷ്യമിട്ട് കളിക്കളത്തിലിറങ്ങുന്നു. ഈ സീസണിലെ ഐപിഎല്‍ ക്വാളിഫയര്‍ ഒന്നില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ദല്‍ഹി ക്യാപിറ്റല്‍സുമായി മാറ്റുരയ്‌ക്കും. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 ന് കളി ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

ഈ മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ കടക്കും. തോല്‍ക്കുന്ന ടീമിന് ഫൈനലിലെത്താന്‍ ഒരു അവസരം കൂടി ലഭിക്കും. നാളെ നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള എലിമിനേറ്റിലെ വിജയികളുമായി ഞായറാഴ്ച പൊരുതാം. ജയിക്കുന്ന ടീം ഫൈനലിലെത്തും. ചൊവ്വാഴ്ച ദുബായ് ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.

ലീഗ് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റോടെ ഒന്നാം സ്ഥാനക്കരായാണ് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ കടന്നത്. ഇത് ഒമ്പതാം തവണയാണ് അവര്‍ പ്ലേ ഓഫിലെത്തുന്നത്. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റ മുംബൈ അവസാന മത്സരത്തിലും തോറ്റു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പത്ത് വിക്കറ്റിനാണ് മുംബൈയെ കീഴടക്കിയത്.

അതേസമയം ലീഗിലെ തങ്ങളുടെ അവസാന ലീഗ് മത്സരരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോല്‍പ്പിച്ചാണ് ദല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫിലെത്തിയത്. പതിനാല് മത്സരങ്ങളില്‍ പതിനാറു പോയിന്റോടെ ദല്‍ഹി രണ്ടാം സ്ഥാനക്കാരായി.

ഐപിഎല്ലില്‍ നാലു തവണ കിരീടം ചൂടിയ ഏക ടീമാണ് മുംബൈ ഇന്ത്യന്‍സ്. 2013, 2015, 2017, 2019 വര്‍ഷങ്ങളിലാണ്  കിരീടം നേടിയത്. 2010ല്‍ റണ്ണേഴ്‌സ് അപ്പായി. ഇത്തവണയും കിരീടം സ്വന്തമാക്കണമെന്ന ആവേശത്തിലാണ് മുംബൈ ഇന്ത്യന്‍സ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള്‍ റൗണ്ടര്‍ കീരോണ്‍ പൊള്ളാര്‍ഡ്, ക്വിന്റണ്‍ ഡികോക്ക്, പേസര്‍ ജസ്പ്രീത് ബുംറ എന്നിവരിലാണ് മുംബൈയുടെ കരുത്ത്.

പരിക്കിനെ തുടര്‍ന്ന് ലീഗിലെ ഒന്ന് രണ്ട് മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന രോഹിത് ശര്‍മ സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ തിരിച്ചത്തിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. നാലു റണ്‍സിന് ശര്‍മ പുറത്തായി. എന്നാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരമായ ശര്‍മ പ്ലേ ഓഫില്‍ ഫോമിലാകുമെന്നാണ് പ്രതീക്ഷ.

പൊള്ളാര്‍ഡും ബുംറയും മികച്ച ഫോമിലാണ്. ഈ സീസണില്‍ പതിമൂന്ന് മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റ് സ്വന്തമാക്കിയ ബുംറ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്താണ്. ദല്‍ഹിയുടെ കഗിസോ റബാഡ 25 വിക്കറ്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരാണ് ദല്‍ഹിയുടെ ബാറ്റിങ് കരുത്ത്. പേസ് ബൗളിങ്ങില്‍ റബഡയും നോര്‍ട്‌ജെയുമാണ് ശക്തി കേന്ദ്രങ്ങള്‍. ആര്‍. അശ്വിനും അക്ഷര്‍ പട്ടേലുമാണ് സ്പിന്‍ ബൗളിങ്ങിനെ നയിക്കുന്നത്.

Tags: IPL 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’; കമന്റേറ്ററെ അത്ഭുതപ്പെടുത്തി മോഹന്‍ലാല്‍; ഐപിഎല്‍ കാണാന്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍

Cricket

മികച്ച ബാറ്റ്‌സ്മാന്‍; സഞ്ജു അതിശയിപ്പിക്കുന്ന താരമെന്ന് ബ്രയാന്‍ ലാറ

Cricket

സ്വപ്‌നം കണ്ട യാത്ര അവസാനിപ്പിക്കുന്നു, പുതിയ ജീവിതത്തിലേക്ക് കടക്കുന്നെന്ന് വാട്‌സണ്‍

Cricket

ആദ്യം, മുംബൈ

Cricket

നാനൂറ് കടന്ന് പടിക്കല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.