വടകര: വടകരയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനത്തിന് പ്രിയം സേവാഭാരതിയെ. സേവനങ്ങള്‍ക്കും സഹായത്തിനുമായി നിരവധി പേരാണ് സേവാഭാരതിയെ സമീപിക്കുന്നത്. വൈറസ് ബാധിതരായി വീടുകളില്‍ കഴിയുന്നവര്‍ക്ക് സഹായമഭ്യര്‍ത്ഥിച്ചാണ് ഫോണുകളേറെയും. രോഗം മാറി വീടുകളില്‍ എത്തുമ്പോള്‍ വീടുകള്‍ അണുവിമുക്തമാക്കാനും കോവിഡ് ബാധിച്ച് മരണം നടന്ന വീടുകളില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാനും ആളുകള്‍ വിമുഖത കാട്ടുമ്പോള്‍ നിരവധി പേര്‍ക്ക് താങ്ങാവുകയായിരുന്നു സേവാഭാരതി പ്രവര്‍ത്തകര്‍.
മരണശേഷം കോവിഡ് സ്ഥിരീകരിച്ച കരിമ്പനപ്പാലം സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാന്‍ എല്ലാവരും മടിച്ചപ്പോള്‍ ബന്ധുക്കളുടെ അവശ്യപ്രകാരം പുതുപ്പണത്തെ സേവാഭാരതി പ്രവര്‍ത്തകരായ രതീഷ്, പി.കെ. അഭിലാഷ്, ബൈജു തുടങ്ങിയവരാണ് സംസ്കാരചടങ്ങ് നടത്തിയത്. അഴിയൂര്‍ പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച് കുഞ്ഞിപ്പള്ളി എഫ്എല്‍ടിസിയിലേക്ക് മാറ്റിയ വ്യക്തിയുടെ ഫോണ്‍ വിളി എത്തിയത് സേവാഭാരതി പ്രവര്ത്തകന് വിജീഷിനായിരുന്നു. വീടും പരിസരവും വിജീഷിന്റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി. പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ടവരെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു.
ഒഞ്ചിയം, മണിയൂര്‍, ഏറാമല തുടങ്ങിയ ഭാഗങ്ങളിലും സമ്മാനമായ സംഭവങ്ങള്‍ ഏറെയാണ്. കിടപ്പു രോഗികള്‍ക്കും അംഗപരിമിതര്‍ക്കും തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലയിലും നടത്തുന്ന സേവന പ്രവര്‍ത്തനത്തിന്റെ ഫലമാണ് കൂടുതല്‍ ആളുകള്‍ തേടിവരാന്‍ കാരണമെന്ന് സേവാഭാരതി അധികൃതര്‍ പറയുന്നു.കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ സേവാഭാരതിക്കു അയിത്തം കല്പിച്ച അധികൃതര്‍ പോലും ഇപ്പോള്‍ ആര്‍ആര്‍ടി സംവിധാനം പാതിവഴിയില്‍ എത്തിനില്ക്കുമ്പോള് സേവാഭാരതിയെയാണ് സഹായത്തിനായി വിളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: