തൃശൂര്‍: ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണായിരുന്ന കുന്നംകുളം നഗരസഭയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും ഇന്ന് തുറന്നു. ന ഗ ര സ ഭ യില്‍ താ ലൂ ക്ക്, നഗരസഭ, ഗവ. ആശുപത്രി, പോലീസ്, കച്ചവട സംഘടന പ്രതിനിധികളുടെ യോഗം ചേര്‍ന്നാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഇന്നുമുതല്‍ നഗരത്തില്‍ നടപ്പാക്കേണ്ട നടപ ടിക്രമങ്ങളും യോഗം ചര്‍ച്ച ചെയ്തു.
ഇന്നലെ ചില വാര്‍ഡുക ളില്‍ കണ്ടെയ്ന്മെന്റ ് സോണ്‍ നിയന്ത്രണം ഒഴിവാക്കിയതോടെ നഗരത്തിലെ മുഴുവന്‍ കടകളും മാന ദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് വ്യാ പാ ര സം ഘ ട ന കള്‍ ന ഗ ര സ ഭചെ യര്‍ പേ ഴ ് സന് സീ താ രവീന്ദ്രനോട് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് കളക്ടറെ ചെയര്‍ പേ ഴ് സന് കാ ര്യ ങ്ങള് ധരിപ്പിച്ചു. ഇതുപ്രകാരമാണ് കടകള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. യോഗ തീരുമാനമനുസരിച്ച് നാലു സ്ക്വാഡുകളെ ചട്ടലംഘനം കണ്ടെത്താന്‍ ചുമതലപ്പെടുത്തി. സെക്ടറല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ്, നഗരസഭ ആരോഗ്യ വിഭാഗം-താലൂക്ക് ആശുപത്രി വിഭാഗം സ്ക്വാഡുകള്‍, പോലീസ്സ്ക്വാഡ്, കച്ചവട സംഘടന പ്രതിനിധികളുടെ സ്ക്വാഡ് എന്നിവയാണിവ.
ഇതേവരെ കുന്നംകുളം പോ ലീ സ ് സ്റ്റേഷന് പരിധിയില്‍ 27 കോവിഡ് മരണങ്ങള് സംഭവിച്ചതായും വരും ദിവസങ്ങളില്‍ അതീവ ജാഗ്രത വേണമെന്നും യോഗം നിര്‍ദേശിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളും മാനദണ്ഡങ്ങള്‍ പാലിക്കണം. നഗരസഭയില്‍ വഴിയോര കച്ചവടം പാടില്ല. കടകളിലും ബാങ്കുകളിലെ എടിഎമ്മുകളിലും സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം, മാസ്ക് ധരിക്കല്‍ എന്നിവ നിര്‍ബന്ധമാക്കി. കടകളിലും ഹോട്ടലുകളിലും വരുന്നവരുടെ പേരുവിവരങ്ങളും ഫോണ്‍ നമ്പറുകളും ക ട മു ട മ കള്‍ രേ ഖ യാ യി സൂക്ഷിക്കണം. കടകളിലെ ജീവനക്കാര്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ കടകള്‍ അടച്ചു പൂട്ടുന്നതടക്കമുള്ള നടപടികള്‍ എടുക്കും.
ഹോട്ടലുകളില്‍ രാത്രി ഏഴിനു ശേഷം ഓണ്‍ലൈന്‍ പാര്‍സല്‍ വിതരണത്തിന് അനുമതിയുണ്ട്. നഗരത്തില്‍ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്പോലീസ് പരിശോധന കര്‍ശനമാക്കും.കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ നഗരം വീണ്ടും അടച്ചു പൂട്ടും.അഞ്ചില്‍ കൂടുതല്‍ പേര് കൂട്ടം കൂടിയാലും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങ ളില്‍ മാ ന ദ ണ്ഡ ങ്ങള്തെറ്റിച്ചാലും പൊതുജനങ്ങള്‍ക്ക് 9400063428 എന്നവാ ട്ട ് സ ് ആ പ ് ന മ്പ രില്അറിയിക്കാമെന്നും യോഗത്തില്‍ ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: