കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ജീവനക്കാരോട് സര്‍ക്കാരുകള്‍ കാണിക്കുന്ന കടുത്ത സേവന-വേതന തൊഴില്‍ അവഗണനയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ടെമ്പിള്‍ എംപ്ലോയിസ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെയും അഖിലകേരള ശാന്തി ക്ഷേമ യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആക്ട് ആന്റ് സാലറി ചലഞ്ച് റിലേ സമരം ആരംഭിച്ചു.
എരഞ്ഞിപ്പാലത്തെ മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിനു മുമ്പിലാണ് സമരം ആരംഭിച്ചത്. കണ്‍വീനര്‍ വി.വി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കണ്‍വീനര്‍ എം.വി. ശശി അദ്ധ്യക്ഷനായി. അഡ്വ. നീരജ് എം. നമ്പൂതിരി, ഷാജി എന്‍. നമ്പൂതിരി, അഡ്വ. സുനില്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു. കുടിശ്ശികയായി നില്‍ക്കുന്ന ശമ്പളം മുഴുവന്‍ കൊടുത്തു തീര്‍ക്കുക, എല്ലാ വിഭാഗം ക്ഷേത്ര ജീവനക്കാരുടെയും പ്രതിമാസ ശമ്പളം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: