വാഷിംഗ്ടൺ: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തന്റെ വിജയം സ്വയം പ്രഖ്യാപിച്ച് ഡോണാള്‍ഡ് ട്രംപ്. ഫ്ലോറിഡയിലും പെന്‍സില്‍വാനിയയിലും നമ്മള്‍ ജയിച്ചു. എല്ലായിടത്തും നമ്മളാണ് ജയിച്ചതെന്നും ട്രംപ് പറഞ്ഞു. പോസ്റ്റല്‍ ബാലറ്റുകളടക്കം എണ്ണി തീരേണ്ടതുണ്ടെങ്കിലും ഇനി അതൊന്നും എണ്ണേണ്ട ആവശ്യമില്ലെന്ന് ട്രംപ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ട് പറഞ്ഞു.
പുലര്‍ച്ചെ നാല് മണിക്ക് ശേഷമുള്ള ബാലറ്റുകള്‍ എണ്ണുരുതെന്നാണ് ട്രംപിന്റെ ആവശ്യം. വിജയം തനിക്കൊപ്പമാണെന്ന് പറഞ്ഞ് നേരത്തെ ജോ ബൈഡനും മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും വിജയം അവകാശപ്പെട്ട് രംഗത്തെത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്തവരെ അയോഗ്യരാക്കാന്‍ ശ്രമം നടക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. ആഘോഷത്തിന് തയാറെടുക്കാനും ട്രംപ് അണികളോട് ആവശ്യപ്പെട്ടു.
ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തട്ടിപ്പായിരുന്നു. ഇനിയുള്ള വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: