തിരുവനന്തപുരം: യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി ബിജു(45) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ബിജു. എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ ട്രഷററുമായിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ കമിറ്റി അംഗമാണ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗം വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ആയിരുന്നു. ഇന്ന് രാവിലെ എട്ടോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
ഒക്ടോബര്‍ 21നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: