Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണയെ പണമുണ്ടാക്കാനുള്ള മാര്‍ഗമാക്കി; സ്വകാര്യ ആശുപത്രികളുടെ കൊള്ള കണ്ടിട്ടും മൗനം പാലിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

ഓക്‌സിജന്‍ സഹായം ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ലാത്ത ഒരാളുടെ ബില്ലില്‍ പ്രതിദിനം 1400 രൂപ വരെ അധികമായി ഓക്‌സിജന്‍ ചാര്‍ജ്ജായി ചേര്‍ക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 3, 2020, 05:09 pm IST
in Kerala

തിരുവനന്തപുരം: കൊറോണ വ്യാപനം തുടരുമ്പോഴും സ്വകാര്യ ആശുപത്രികളുടെ കൊള്ളയടി തടയാതെ സര്‍ക്കാര്‍. ജൂലൈ അവസാന വാരത്തോടെയാണ് കൊറോണ പരിശോധനാ നിരക്ക് ഏകീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശത്തിന് പുല്ലുവില നല്‍കി സ്വകാര്യ ആശുപത്രികള്‍ ഇപ്പോഴും തോന്നും പടിയാണ് ജനങ്ങളില്‍ നിന്ന് പണം ഈടാക്കുന്നത്. ജനറല്‍ വാര്‍ഡിന് 2300 രൂപ, എച്ച്ഡിയു 3300 രൂപ, ഐസിയൂ 6500 രൂപ, ഐസിയു വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിദിന നിരക്കുകള്‍. പിപിഇ കിറ്റിനുള്ള ചാര്‍ജ്ജും ഈടാക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം ആശുപത്രികളിലും ഈ നിരക്കല്ല ഈടാക്കുന്നത്.

ഒരു ജില്ലയിലെ തന്നെ പല സ്വകാര്യ ആശുപത്രികളിലും പല നിരക്കാണ്. ചില ആശുപത്രികള്‍ കൊറോണ രോഗിയെ അഡ്മിറ്റ് ചെയ്യുമ്പോള്‍ത്തന്നെ 50,000 രൂപ വരെ മുന്‍കൂട്ടി അടയ്‌ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സ്വകാര്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള രോഗിയാണെങ്കില്‍ തോന്നുംപടിയാണ് ആശുപത്രി അധികൃതര്‍ ബില്ലിടുന്നത്. ഇത് പ്രത്യക്ഷത്തില്‍ രോഗിക്കു നഷ്ടമുണ്ടാക്കില്ലെങ്കിലും ഇരട്ടിലാഭമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിക്കു പുറത്തേക്കു തുക പോയാല്‍ അതുകൂടി രോഗിയുടെ കുടുംബം നല്‍കേണ്ട അവസ്ഥയാണ് നിലവില്‍.

നല്‍കിയ ചികിത്സയ്‌ക്കു മാത്രമല്ല ഇല്ലാത്ത ചികിത്സയുടെ പേരിലും പണം കൊള്ളയടിക്കുകയാണ് ചില സ്വകാര്യ ആശുപത്രികള്‍. ഓക്‌സിജന്‍ സഹായം ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ലാത്ത ഒരാളുടെ ബില്ലില്‍ പ്രതിദിനം 1400 രൂപ വരെ അധികമായി ഓക്‌സിജന്‍ ചാര്‍ജ്ജായി ചേര്‍ക്കുന്ന സ്വകാര്യ ആശുപത്രികളുമുണ്ട്. ഇത്തരം കാര്യങ്ങള്‍ ബന്ധുക്കള്‍ക്കു പരിശോധിക്കാന്‍ കഴിയില്ലെന്ന സാധ്യതയാണ് ആശുപത്രി അധികൃതര്‍ മുതലെടുക്കുന്നത്. രോഗിക്ക് നല്‍കാത്ത മരുന്നിന് വരെ ഇത്തരത്തില്‍ ബില്ലിടുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2300 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചതെങ്കിലും മിക്ക ആശുപത്രികളും 3500 രൂപയ്‌ക്ക് മുകളിലാണ് ഈടാക്കുന്നത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ മിക്ക ആശുപത്രികളിലും രോഗികളുടെ തിരക്ക് നന്നേ കുറവ്. എന്തായാലും, എന്തിനും ഏതിനും ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ കൂടിയേ തീരൂ എന്ന വാശിയും സ്വകാര്യ ആശുപത്രികള്‍ക്കുണ്ട്. ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ ഫീസ് 200ല്‍ നിന്നും പല ആശുപത്രികളും 400 ആക്കിയിട്ടുണ്ട്. ഇതോടൊപ്പം മൂന്നു ദിവസം കഴിഞ്ഞ് വീണ്ടും ഡോക്ടറെ കാണാന്‍ വന്നാല്‍ രോഗി വീണ്ടും ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദേശവും പല ആശുപത്രികളും ഇതിനോടകം നടപ്പാക്കി.

അഡ്മിറ്റായ രോഗിയുടെ ബില്ലിനെക്കുറിച്ച് ബന്ധുക്കള്‍ ഏതെങ്കിലും തരത്തിലുള്ള ആക്ഷേപം ഉന്നയിച്ചാലോ, സര്‍ക്കാര്‍ നിരക്ക് ചൂണ്ടിക്കാട്ടുകയോ ചെയ്താല്‍ ബില്‍ അടയ്‌ക്കാതെ രോഗിയെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യാന്‍ പറ്റില്ലെന്ന നിലപാടായിരിക്കും സ്വീകരിക്കുക. ചില ആശുപത്രികളാണെങ്കില്‍ ഇടയ്‌ക്കു താല്‍ക്കാലിക ബില്‍ നല്‍കി തുക അടയ്‌ക്കാന്‍ നിര്‍ദേശിക്കും. വൈകിയാല്‍, മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറണം എന്നതടക്കമുള്ള ഭീഷണിയായിരിക്കും മുഴക്കുക. കൊറോണ പരിശോധനാ നിരക്കും ഇരട്ടിയാണ് പല ആശുപത്രികളും ഈടാക്കുന്നത്. എല്ലാത്തരത്തിലും കൊറോണയെ പണമുണ്ടാക്കാനുള്ള വഴിയാക്കുകയാണ് സ്വകാര്യ ആശുപത്രികള്‍.

Tags: കേരള സര്‍ക്കാര്‍kk shailaja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അല്‍ഫോണ്‍സ് കണ്ണന്താനം മോദിയ്ക്കൊപ്പം (വലത്ത്) ശൈലജ ടീച്ചര്‍ (ഇടത്ത്)
Kerala

ഷൈലജ ടീച്ചറേ, കണ്ണന്താനം പറഞ്ഞതാണ് ശരി…കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ക്രിസ്ത്യാനികളെ വേട്ടയാടിയിരുന്നു, പിന്നെ വേട്ടയാടിയത് ഇസ്ലാം…

Kerala

പാലത്തായി കേസില്‍ ശൈലജ ടീച്ചര്‍ മാപ്പു ചോദിക്കണമെന്ന് മുസ്ലിം ലീഗിന്റെ കെ.എം. ഷാജി

Kerala

കെകെ ശൈലജക്കെതിരെ സാമൂഹ്യ മാധ്യമത്തില്‍ അശ്ലീല പരാമര്‍ശം ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ശിക്ഷിച്ച് കോടതി

Kerala

ശൈലജടീച്ചറെ ബലിയാടാക്കാന്‍ പിണറായി പക്ഷം; ഒന്നുകില്‍ തോല്‍പിച്ച് ഇല്ലാതാക്കും, അല്ലെങ്കില്‍ കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കും

Kerala

കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ കെ.കെ. ശൈലജയുടെ ആത്മകഥയും: പ്രതിഷേധം ശക്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.