തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം പിതാവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറുമായ കോടിയേരി ബാലകൃഷ്ണനിലേക്ക് നീങ്ങുമെന്ന് ആശങ്കയില്‍ സിപിഎം. ബിനീഷിന്റെ ബിസിനസ് അടക്കം വിഷയങ്ങളില്‍ കോടിയേരിക്ക് നേരിട്ട് ബന്ധമില്ലെങ്കിലും പാര്‍ട്ടി സെക്രട്ടറി എന്ന പദവിയും മുന്‍പ് ആഭ്യന്തരമന്ത്രി എന്ന അധികാരവും ബിനീഷ് ഏതെങ്കിലും തരത്തില്‍ മയക്കുമരുന്ന് കേസില്‍ അടക്കം ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അതു ഗുരുതരകാര്യമാകും. അങ്ങനെ വന്നാല്‍, ആരോഗ്യകാരണം പറഞ്ഞ് കോടിയേരിക്ക് താല്‍ക്കാലിക അവധി എന്ന ആശയമാണ് ചര്‍ച്ച ചെയ്യുന്നത്.
അതിനാല്‍, കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനത്ത് നിന്ന് തല്ക്കാലം മാറിനില്‍ക്കുക എന്ന ആശയം പാര്‍ട്ടിയില്‍ സജീവചര്‍ച്ചയാണ്. കോടിയേരിക്കും സംസ്ഥാന ഘടകത്തിനും കേന്ദ്രനേതൃത്വം പൂര്‍ണ പിന്തുണ നല്‍കിയെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പാര്‍ട്ടിക്ക് വലിയ പ്രതിച്ഛായ നഷ്ടമാണ് ബിനീഷ് വഴി ഉണ്ടായിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനം ഒഴിയേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രകമ്മിറ്റിയോഗം അഭിപ്രായപ്പെട്ടത്. അന്വേഷണം പുരോഗമിക്കുമ്പോള്‍ ബിനീഷ് കോടിയേരിക്കെതിരെ മയക്കുമരുന്ന് ഉപയോഗവും വ്യാപാരവും അടക്കം കേസുകള്‍ കൂടി വരുന്നതോടെ കോടിയേരി സ്വയം ഒഴിയാനുള്ള സാധ്യതയും ഏറെയാണ്. അങ്ങനെ ഉണ്ടായാല്‍ എം.വി. ഗോവിന്ദനാകും സെക്രട്ടറിയുടെ ചുമതല നല്‍കുക എന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ ശനിയാഴ്ച ഓണ്‍ലൈനില്‍ സംസ്ഥാന സമിതിയും വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: