തിരുവാരൂര്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനായി പ്രാര്‍ഥനയോടെ തമിഴ്നാടും. തമിഴ്നാട്ടിലെ കമലയുടെ പൂര്‍വികരുടെ ഗ്രാമത്തിലെ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിലാണ് വിജയത്തിനായി പൂജ നടത്തുന്നത്.
പൂജയ്ക്ക് ശേഷം സംഘാടകര്‍ അന്നദാനവും നടത്തി. 200 പേരാണ് ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കെടുത്തത്. കമലയുടെ ഇഷ്ട ഭക്ഷണമായ ഇഡലിയും സാമ്പാറുമാണ് ക്ഷേത്രത്തില്‍ വിതരണം ചെയ്തത്. കമല വൈസ് പ്രസിഡന്റ് ആകുമെന്നും ഇന്ത്യയ്ക്കും തുളസേന്ദ്രപുരം ഗ്രാമത്തിനും അഭിമാനമാകുമെന്നുമാണ് ഗ്രാമവാസികള്‍ ഉറച്ച് വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കമല ഗ്രാമം സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.
മുത്തച്ഛന് പി.വി ഗോപാലന് ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കമല ഹാരിസ് പലയിടങ്ങളിലും വിവരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് ഉത്തരവാദികളായ വീരന്മാരെക്കുറിച്ച് മുത്തച്ഛന് പറഞ്ഞുതന്നത് മദ്രാസ് ജീവിതത്തിലെ ഓര്മകളായും കമല വിവരിച്ചിരുന്നു.
1964 ഒക്ടാബര്‍ 20ന് കാലിഫോര്‍ണിയയിലെ ഒക്ലന്‍ഡിലാണ് കമലയുടെ ജനനം. പിതാവ് ജമൈക്കന്‍ പൗരനായ ഡോണള്‍ഡ് ജെ. ഹാരിസും മാതാവ് തമിഴ്നാട്ടുകാരിയായ ശ്യാമള ഗോപാലനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: