കരുനാഗപ്പള്ളി: തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബഹുനിലമന്ദിരത്തിന്റെ ഒന്നാംബ്ലോക്കിന്റെ ഉദ്ഘാടനം നാളെ നടക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി അനുവദിച്ച മൂന്ന് കോടി രൂപയും എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 13.33 ലക്ഷം രൂപയും സ്കൂള്‍ വികസനത്തിനായി ഇതിനകം അനുവദിച്ചിട്ടുണ്ട്. അധ്യാപക രക്ഷകര്‍തൃസമിതിയുടെ നേതൃത്വത്തില്‍ അഞ്ചര ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. രണ്ടു ബ്ലോക്കുകളായാണ് കെട്ടിടനിര്‍മ്മാണം നടക്കുന്നത്. 15 ക്ലാസ് മുറികളുള്ള ആദ്യ ബ്ലോക്കിന്റെ ഉദ്ഘാടനമാണ് ബുധനാഴ്ച നടക്കുന്നത്. രാവിലെ 10ന് ചടങ്ങ് കെ. സോമപ്രസാദ് എംപി ഉദ്ഘാടനം ചെയ്യും. ആര്. രാമചന്ദ്രന് എംഎല്‍എ താക്കോല്‍ ഏറ്റുവാങ്ങും. വൈകിട്ട് 3.30 ന് ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.
ഓച്ചിറ ഗവ. ഹൈസ്കൂളില്‍ ഒരുകോടി രൂപ ചെലവുള്ള കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഇവിടെ മൂന്നു കോടി രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന മറ്റൊരു ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണവും അടുത്ത ദിവസങ്ങളില്‍ തന്നെ ആരംഭിക്കുമെന്നും എംഎല്‍എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: