തൃശൂര്‍: ലൈഫ് മിഷന് ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതിചേര്‍ത്ത സാഹചര്യത്തില്‍ ലൈഫ് മിഷന് ചെയര്‍മാനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിന്റെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്ന അവസ്ഥ കേരളത്തിലെ ജനങ്ങള്‍ക്ക് അപമാനകരമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോ കട്ടെ എന്നു പറഞ്ഞ് കൈകഴുകുന്ന മുഖ്യമന്ത്രിക്ക് ഇഡിയുടെ അന്വേഷണം കഴിയുമ്പോള്‍ കൈയില്‍ വിലങ്ങ് വീഴും. ആ സാഹചര്യം ഒഴിവാക്കാന്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. സ്പ്രിംഗ്ളര്‍ മുതല്‍ കനേഡിയന്‍ കമ്പനിയുടെ ഡാറ്റ കൈമാറ്റ വിഷയം വരെയുള്ള ആരോപണങ്ങള്‍ തെളിവുകളോടെ പുറത്തുവന്നതും ക്രമക്കേട് ഉണ്ടെന്ന് വ്യക്തമായതുമാണ്. അന്വേഷണ ഏജന്‍സികളെ വിരട്ടി നിഷ്ക്രിയരാക്കാനുള്ള ശ്രമം ആണ് സിപിഎം നടത്തുന്നത്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സ്ത്രീവിരുദ്ധമായ പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചിട്ടും വനിതാ കമ്മിഷന് അദ്ദേഹത്തിനെതിരെ കേസെടുത്തത് രാഷ്ട്രീയപ്രേരിതമാണ്.
എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രമ്യ ഹരിദാസ് എംപിക്കെതിരെ മോശം പരാമര്‍ശം നടത്തിയപ്പോള്‍ മിണ്ടാതിരുന്ന വനിതാ കമ്മിഷനാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റിനെതിരെ കേസെടുത്തതെന്നും ഹസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: