തൃശൂര്‍: മ്യൂസിയത്തിലേക്കും മൃഗശാലയിലേക്കും ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും സന്ദര്‍ശകര്‍ക്ക് പ്രവേശനം. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് സന്ദര്‍ശകരെ സ്വീകരിക്കാന്‍ ചെമ്പൂക്കാവ് ഉദയനഗറിലെ മൃഗശാലയും മ്യൂസിയവും സജ്ജമാണെന്ന് സൂപ്രണ്ട് വി. രാജേഷ് പറഞ്ഞു. പ്രധാന ഗേറ്റ് അടച്ചിടും. കുറച്ച് ആളുകളെ വീതമാണ് മൃഗശാലയിലേക്ക് കടത്തിവിടുക.
മ്യൂസിയവും കാഴ്ച ബംഗ്ലാവും പരിസരവും കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കും. ജീവനക്കാരുടെയും സന്ദര്‍ശകരുടെയും ശരീരോഷ്മാവ് പ്രവേശനത്തിന് മുമ്പേ പരിശോധിക്കും. സന്ദര്‍ശകരുടെ പേര് മൊബൈല്‍ നമ്പര്‍ എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തും. സന്ദര്‍ശകര്‍ കൃത്യമായി മാസ്ക് ധരിക്കണം. കൃത്യമായ സാമൂഹിക അകലം പാലിക്കണം. സന്ദര്‍ശകരെ മ്യൂസിയങ്ങളിലെ പരാവസ്തുക്കളിലും പരിസരങ്ങളിലും സ്പര്‍ശിക്കാന്‍ അനുവദിക്കില്ല. ചില്ഡ്രന്സ്പാ ര്‍ക്ക്, എയര്‍ കണ്ടിഷന്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല.
മൃഗശാലയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കൈകള്‍ കഴുകാനുള്ള സംവിധാനവും സാനിറ്റൈസ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മനുഷ്യരെക്കാള്‍ മൃഗങ്ങള്‍ക്ക് കൊറോണ രോഗസാധ്യത കുറവാണെന്നും ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ അവയെ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു. കൊറോണ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടികിടന്ന സാഹചര്യത്തില്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസമാകും മൃഗശാലയുടെയും മ്യൂസിയത്തിന്റെയും പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: