കൊച്ചി : സ്പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരില്‍ നിന്ന് പിഴ ഈടാക്കുന്നത് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. മോട്ടോര്‍ വാഹന നിയമ പ്രകാരം റോഡില്‍ വാഹനങ്ങളുടെ പരമാവധി വേഗ എത്രയെന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ ഉണ്ടാകണം. ഇതില്ലാതെ പിഴ ഈടാക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സിജു കമലാസനന് നല്കിയ പരാതിയിലാണ് ഹര്‍ജി.
പരമാവധി വേഗതയെ കുറിച്ച് അറിവില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ക്യാമറകളില്‍ പതിയുകയും പിന്നീട് അമിത വേഗതയ്ക്ക് പിഴയീടാക്കി കൊണ്ടുള്ള നോട്ടീസ് വാഹന ഉടമകള്‍ക്ക് ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മോട്ടോര്‍ വാഹന ചട്ടമനുസരിച്ച് പോലീസിന്റെ ഹൈടെക് ട്രാഫിക്ക് വിഭാഗത്തിന് പിഴയീടാക്കാനുള്ള അധികാരമില്ലെന്നും സിജുവിന്റെ പരാതിയില്‍ പറയുന്നുണ്ട്.
ഹര്ജ്ിക്കാരന്റെ പരാതി പരിഗണിച്ച കോടതി അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് രാജാ വിജയരാഘവന്റേതാണ് ഉത്തരവ്. വിശദമായ വാദങ്ങള്‍ക്കായി കേസ് പിന്നീട് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: