മൂലമറ്റം: നാടുകാണി പവലിയനിലേക്കുള്ള റോഡ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കാത്ത വിധം തകര്‍ന്ന് കിടക്കുന്നു. കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ നിരവധി പേരാണ് പവലിയനില്‍ നിന്നുള്ള ദൃശ്യഭംഗി ആസ്വദിക്കാനായിട്ട് എത്തുന്നത്.
പ്രധാന റോഡില്‍ നിന്നും പവലിയനിലേക്കുള്ള റോഡാണ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നത്. റോഡ് തീരെ മോശമായതിനാല്‍ സന്ദര്‍ശകര്‍ പ്രധാന പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തി നടന്നാണ് ഇവിടെ എത്തുന്നത്.
വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നതിനാല്‍ സംസ്ഥാന പാതയില്‍ ഗതാഗത തടസമുണ്ടാകുന്നു. പവലിയനില്‍ നിന്നും നോക്കിയാല്‍ വിദൂരക്കാഴ്ചകള്‍ കാണുവാന്‍ സാധിക്കും. മൂലമറ്റം ടൗണ്‍, മലങ്കര ജലാശയം എന്നിവയുടെ ദൂര കാഴ്ച ആരേയും വിസ്മയിപ്പിക്കും.
കൊറോണ പ്രതിസന്ധി മൂലം തളര്‍ന്ന് കിടന്ന ടൂറിസം മേഖല ഉണര്‍വിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ട്. റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ വിനോദസഞ്ചാരികള്‍ ഇവിടേക്ക് കയറാതെ മടങ്ങി പോകുന്നതും പതിവാണ്. സംസ്ഥാന പാതയില്‍ നിന്നും ഉദ്ദേശം 200 മീറ്റര്‍ മാറിയാണ് പവലിയന് സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: