മുംബൈ: ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ വഴി തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് ബോളിവുഡ് താരം അമീര്‍ ഖാന്റെ മകള്‍ ഐറ. പതിനാലാം വയസില്‍ ലൈംഗിക അതിക്രമത്തിന് ഇരയായി എന്ന് ഐറ വെളിപ്പെടുത്തി. തനിക്കും കുടുംബത്തിനും ഏറെ വേണ്ടപ്പെട്ട ആളില്‍ നിന്നാണ് തനിക്ക് അതിക്രമം നേരിടേണ്ടി വന്നത്. താന്‍ നേരിട്ട കടുത്ത വിശാദ രോഗത്തിന് കാരണം ഈ ദുരനുഭവമായിരുന്നു എന്നും നാലു വര്‍ഷത്തോളം വിഷാദത്തിന് അടിമപ്പെട്ടു എന്നും ഐറ പറയുന്നു.
’14 വയസുള്ളപ്പോല്‍ ഞാന്‍ ലൈംഗിക അതിക്രമത്തിന് ഇരയായി. വിചിത്രമായ സാഹചര്യമായിരുന്നു അത്. എന്താണ് ചെയ്യുന്നത് എന്ന് ആ വ്യക്തി അറിഞ്ഞിരുന്നോ എന്ന് എനിയ്ക്ക് വ്യക്തമായിരുന്നില്ല. എല്ലാം അറിഞ്ഞുകൊണ്ടാണ് അയാള്‍ എങ്ങനെ ഇത് ചെയ്തത് എന്ന് മനസിലാക്കാന്‍ ഒരു വര്‍ഷമെടുത്തു, അതറിഞ്ഞപ്പോള്‍ തന്നെ എന്നെ ഈ സഹചര്യത്തില്നിന്നും രക്ഷിയ്ക്കണം എന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ക്ക് മെയില്‍ അയച്ചു. ഇനി ഒരിയ്ക്കലും ഇത്തരം ഒരു അനുഭവം ഉണ്ടാവില്ല എന്ന് ഞാന്‍ മനസില്‍ ഉറപ്പിയ്ക്കുകയായിരുന്നു. ആ ഷോക്കില്‍ നിന്ന് ഞാന്‍ പുറത്തുകടന്നു.
ഒരിക്കല്‍പോലും എന്നെ ഇനി അത് അലട്ടില്ലെന്ന് കരുതിയെങ്കിലും 18-20 വയസില്‍ ആ സംഭവം എന്നെ വീണ്ടും വേട്ടയാടാന്‍ തുടങ്ങി. മാതാപിതാക്കളുടെ വിവാഹ മോചനമൊന്നുമായിരുന്നില്ല എന്റെ പ്രശ്നം. ഞാന്‍ ചെറിയ കുട്ടിയായിരിയ്ക്കുമ്പോഴാണ് അവര്‍ വിവാഹ മോചിതരായത്. അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം ഞങ്ങളോടുള്ള അവരുടെ പെരുമാറ്റത്തില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ല, അച്ഛനും അമ്മയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എന്റെയും അനിയന്റെയും ഏറ്റവും നല്ല സുഹൃത്തുക്കളാണ് അവര്‍. ഐറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: