തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലായതോടെ മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ പദ്ധതികളുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കാന്‍ വകുപ്പില്ലന്നും ഉദ്യോഗസ്ഥരോട് ഫയല്‍ ആവശ്യപ്പെടുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.അത് അനുവദിക്കാനാവില്ലന്നും നിലവിലുള്ള നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് ആവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
അന്വേഷണ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകള്‍ നല്‍കില്ലന്നാണ് മുഖ്യമന്ത്രി പറഞ്ഞു വെച്ചത്. പദ്ധതി വിവരങ്ങള്‍ രഹസ്യ രേഖ അല്ല. വിവാരാവകാശം പ്രകാരം 10 രൂപ മുടക്കി അപേക്ഷിക്കുന്ന ആര്‍ക്കും നല്‍കണമെന്നിരിക്കെ അപഹാസ്യകരമായ നിലപാട് അന്വേഷണത്തിന് കാലതാമസം വരുത്തകമാത്രമാണ് ഉദ്ദേശ്യം
‘കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം നടപ്പാക്കുന്ന ഏജന്‍സി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ്. അതാണ് അവരുടെ അധികാര പരിധി. അതിനപ്പുറമുള്ള അധികാരമൊന്നും ഈ സ്ഥാപനത്തിനില്ല.സര്‍ക്കാരുകളുടെ ചെലവും വരുമാനവും കൃത്യമായി പരിശോധിക്കാന്‍ ഒരു ഭരണഘടനാ സ്ഥാപനമുണ്ട്. കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍. ഈ സ്ഥാപനത്തെ ചുമതലപ്പെടുത്തിയ ജോലി കള്ളപ്പണനിരോധന നിയമമനുസരിച്ചാണോ ചെയ്യേണ്ടത്?’ എന്നതാണ് മുഖ്യമന്ത്രിയുടെ ചോദ്യം.
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളും പരിപാടിയും വിശകലനം ചെയ്യുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെ ആകെ ഒരു കുറ്റവാളിയെ എന്ന ദൃഷ്ടിയോടെ കാണുന്ന രീതി കൊളോണിയല്‍ സമീപനത്തിന്റെ അവശിഷ്ടമാണ്. അന്വേഷണം പുരോഗമിക്കുമ്പോള്‍ എന്തെങ്കിലും വെളിച്ചത്താകുമോയെന്ന ഭയമാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നത് എന്ന് വ്യാപകമായി പ്രചരണം അഴിച്ചുവിടുന്ന വിധത്തിലായി.
പദ്ധതിയുടെ വിജയത്തിനായി ആശ്രാന്ത പരിശ്രമം നടത്തുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍നടപടികള്‍ അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ അതിനെ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ല.
അവധി ദിവസങ്ങള്‍ക്ക് തൊട്ടുമുമ്പ് പദ്ധതിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ രണ്ടാം തവണ സമന്‍സ് അയച്ച് വിളിച്ചുവരുത്തിയിരുന്നു. പദ്ധതിയുടെ എല്ലാ രേഖകളും മറ്റുകാര്യങ്ങളും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രവൃത്തിദിവസം പോലുമല്ലാത്ത പിറ്റേന്നുതന്നെ നേരിട്ട് ഹാജരാക്കണമെന്ന് സമന്‍സ് നല്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നയപരിപാടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം പരിണിത ഫലങ്ങള്‍ ഉണ്ടാകുന്നു എന്നു വന്നാല്‍ മറ്റൊരുദ്യോഗസ്ഥനും ഇത്തരം ഉദ്യമങ്ങളുടെ നേതൃത്വമേറ്റെടുക്കാന്‍ തയ്യാറാകില്ല. മുഖ്യമന്ത്രി വിശദീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: