കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണം. നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് 12നായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 20 പേര് മരിച്ചതായും 40 പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിച്ചു. അക്രമികളെയെല്ലാം ഏറ്റുമുട്ടലില്‍ വധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.
ക്യാമ്പസില്‍ സുരക്ഷാ സേനയുമായി മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിവേഴ്സിറ്റി ഗേറ്റിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇവിടെ സ്ഫോടനം നടത്തുകയും പിന്നീട് കാമ്പസില്‍ കടന്ന ഭീകരര്‍ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
ഇവര്‍ ഏതാനും വിദ്യാര്‍ഥികളെയും അധ്യാപകരെയും ബന്ധികളാക്കി. തുടര്‍ന്ന് സുരക്ഷാ സേനയും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: