ന്യൂദല്‍ഹി: ഫ്രാന്‍സില്‍ നടക്കുന്ന മതതീവ്രവാദികളുടെ അക്രമങ്ങളെ അപലപിച്ച് ദല്‍ഹിയില്‍ പ്രതിഷേധം. ലോധി റോഡിലുള്ള ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ബോര്‍ഡ് ജിഹാദി തീവ്രവാദി ഇസ്ലാമിക് സെന്റര്‍ എന്ന് പ്രതിഷേധക്കാര്‍ മാറ്റിയെഴുതി. ബോര്‍ഡ് മാറ്റി ഏഴുതിയതിന്റെ ഉത്തരവാദിത്വം ഹിന്ദുസേന എന്നു പറയുന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.
ഫ്രാന്‍സില്‍ നടക്കുന്ന ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് പേര് മാറ്റിയതെന്ന് ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.മതതീവ്രവാദികള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തുണ്ടായത് അംഗീകരിക്കില്ലെന്നും ഹിന്ദുസേന വ്യക്തമാക്കി.
സംഭവം വിവാദമായതോടെ ദല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസിന്റെ നിര്‍ദേശ പ്രകാരം പോലീസെത്തി ബോര്‍ഡ് മാറ്റിയെഴുതി. ബോര്‍ഡ് നശിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹിന്ദു സേന പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് തുഗ്ലക് ലൈന്‍ പോലീസ് സ്റ്റേഷനിലെ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: