കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ വിദേശത്തേക്ക് കടന്ന വയനാട് കളക്ടേററ്റിലെ ഉേദ്യാഗസ്ഥനെ തിരിച്ചെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങി.ഉേദ്യാഗസ്ഥനടക്കം മൂന്നുപേര്‍ പിഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്കിയ മൊഴി. പ്രതികളിലൊരാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
വയറുവേദനയുമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് പതിനാറ് വയസുകാരി ഗര്‍ഭിണിയാണെന്ന വിവരമറിയുന്നത്. ഉടന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ടു ദിവസത്തിനുശേഷം പെണ്‍കുട്ടി പ്രസവിച്ചു. വയനാട് കളക്ടേററ്റില്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലിചെയ്യുന്ന ഉേദ്യാഗസ്ഥനടക്കം മുന്നുപേര്‍ പീഡിപ്പിച്ചുവെന്നാണ് കുട്ടി പോലീസിന് നല്കിയ മൊഴി.
വട്ടകിണര്‍ സ്വദേശി നൗഷാദ് പ്രണയം നടിച്ച് വയനാട് മുട്ടിലിലുള്ള സര്ക്കാരുേദ്യാഗസ്ഥന്റെ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളടക്കം മൂന്നുപേര്‍ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി നല്കിയ മൊഴി. അക്ബര്‍ അലി, നൗഷാദ്, പെണ്‍കുട്ടിക്ക് നേരില്‍ കണ്ടാല്‍ തിരിച്ചറിയാനാകുന്ന നൗഷാദിന്റെ മറ്റൊരു സുഹൃത്ത് എന്നിവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു.
നൗഷാദിനെ അറസ്റ്റു ചെയ്ത് പീഡനം നടന്ന മുട്ടിലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഉേദ്യാഗസ്ഥനെ രക്ഷിക്കാന്‍ ശ്രമിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്നും തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്നുമാണ് പൊലീസ് പറയുന്നത്. കോഴിക്കോട് വനിത സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: