തൃശൂര്‍: കൊറോണ കരുതലായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 16 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ് വിതരണം ജില്ലയില്‍ പാളി. സെപ്തംബര്‍ മാസത്തില്‍ വിതരണത്തിനായുള്ള കിറ്റ് പോലും ജില്ലയിലെ പല സ്ഥലങ്ങളിലും പൂര്‍ത്തിയായിട്ടില്ല. ജില്ലയില്‍ 8,47,285 റേഷന്‍ കാര്‍ഡുകളാണ് ഉള്ളത് ഇതില്‍ 2,33,831 കാര്‍ഡുടമകള്‍ക്ക് മാത്രമാണ് കിറ്റ് വിതരണം ചെയ്തത്.
ബാക്കിയുള്ള 6,13,454 കാര്‍ഡ് ഉടമകള്‍ക്ക് ഇനിയും കിറ്റ് ലഭിച്ചിട്ടില്ല. പല സ്ഥലങ്ങളിലും സെപ്തംബറിലുള്ള വിതരണം പാളിയത് കൊണ്ടണ്ട് ഒക്ടോബറിലുള്ള കിറ്റ് വിതരണത്തിന് താമസമുണ്ടാകും. ജില്ലയുടെ ചില ഭാഗങ്ങളില്‍ അന്ത്യോദയ കാര്‍ഡുകളുള്ളവരില്‍ പലര്‍ക്കും ഇനിയും കിറ്റ് കിട്ടാനുണ്ട്. അതേസമയം സംസ്ഥാന സബ്സിഡി കാര്‍ഡുകള്‍ക്കും പൊതുവിഭാഗത്തി
നും സെപ്തംബറില്‍ ഒരു കിറ്റ് പോലും വിതരണം ചെയ്തിട്ടില്ല. 2,32,800 കാര്‍ഡുകളുള്ള തൃശൂര്‍ സിവില്‍ സപ്ലൈസ് താലൂക്കില്‍ 56,546 കിറ്റുകളാണ് നല്‍കിയത്. തൃശൂര്‍ താലൂക്കില്‍ തന്നെ 1,76,254 കുടുംബങ്ങള്‍ക്ക് ഇനിയും കിറ്റ് ലഭിക്കാനുണ്ടണ്ട്. 1,69,550 കാര്‍ഡുകളുള്ള തലപ്പള്ളിയില്‍ 57,397 പേര്‍ക്കാണ് ലഭിച്ചത്. ബാക്കി 1,12,153 പേര്‍ക്ക് ലഭിച്ചിട്ടില്ല.
ചാലക്കുടിയല്‍ 1,26,502 റേഷന്‍ കാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ 33,523 കിറ്റുകള്‍ നല്കി. ഇനിയും 92,979 എണ്ണം വിതരണം ചെയ്യണം. ചാവക്കാട് 1,24,033 കാര്‍ഡില്‍ 32,942 പേര്‍ക്ക് നല്കി. ബാക്കി 91,091 എണ്ണം വിതരണം ചെയ്യണം. 106707 മുകുന്ദപുരം താലൂക്കില്‍ 28,379 പേര്‍ക്ക് വിതരണം ചെയ്തു. ബാക്കി 78,331 പേര്‍ക്ക് ഇനിയും നല്‍കണം. കൊടുങ്ങല്ലൂരില്‍ 87333 കാര്‍ഡില്‍ 24882 പേര്‍ക്ക് ഇതുവരെ വിതരണം ചെയ്തു. ബാക്കി 62451 പേര്‍ക്ക് വിതരണം ചെയ്യാനുണ്ട്ണ്ട്.
വിവിധ വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് പൊതുവിതരണവകുപ്പ് അറിയിച്ച പ്രകാരം ആളുകളെ അറിയിച്ചിരുന്നെങ്കിലും ആവശ്യത്തിന് സാധനങ്ങള്‍ എത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനു പുറമെ ജീവനക്കാരുടെ അപര്യാപ്തതയും ഉള്ളതായി പൊതുവിതരണ വകുപ്പ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: