കട്ടപ്പന: വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തില്‍ 66-ാമത് കേരളപ്പിറവി ആഘോഷം നടന്നു. കല്‍പ്പകം എന്ന പേരില്‍ സ്കൂള്‍ കാമ്പസിലും 64 വിദ്യാര്‍ഥികളുടെ വീടുകളിലും തെങ്ങിന് തൈകള്‍ നട്ടു. ഇതിനൊപ്പം സ്കൂള്‍ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുനര്‍ജനി എന്ന പേരില്‍ 64 തരം ഔഷധസസ്യങ്ങള്‍ 64 വിദ്യാര്‍ഥികളുടെ വീടുകളില്‍ നട്ടു. സ്കൂള്‍ കാമ്പസില്‍ തെങ്ങിന് തൈ നട്ട് കൃഷി അസിസ്റ്റന്റ് അനീഷ് എ. പരിപാടി ഉദ്ഘാടനം ചെയ്തു.
ഇരട്ടയാര്‍ ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജിനേഷ് ജെ. മേനോന് പുനര്‍ജനി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അനീഷ് കെ.എസ്, പരിസ്ഥിതി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ മനു സക്കായി, ശ്രീജിത്ത് ശശി, സ്കൂള്‍ പരിസ്ഥിതി ക്ലബ് പ്രസിഡന്റ് അശ്വിന് രാജന് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: