ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാകാന്‍ ശാരീരിക അസ്വസ്ഥത അഭിനയിച്ച് ബിനീഷ് കോടിയേരി. കഴിഞ്ഞ ദിവസം ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിനീഷ് പൂര്‍ണആരോഗ്യവാനാണെന്ന് തെളിഞ്ഞിരുന്നു.
ഇതേത്തുടര്‍ന്നാണ് ബിനീഷ് കോടിയേരിയെ നാലാം ദിവസവും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും താന്‍ അവശനാണെന്നും ബിനീഷ് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു. ശാരീരിര അസ്വസ്ഥതയുണ്ടെന്ന് ഭാവത്തിലാണ് ബിനീഷ് പടികള്‍ നടന്ന് കയറിയത്. എന്നാല്‍, ഉദ്യോഗസ്ഥര്‍ ബിനീഷിനെ താങ്ങിയെടുത്ത് ചോദ്യംചെയ്യലിന് എത്തിക്കുകയായിരുന്നു.
അതേസമയം, ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയില്‍ ഹാജരാക്കും. ബിനീഷ് കോടിയേരിയെ കേന്ദ്ര ഏജന്‍സിയായിട്ടുള്ള എന്‍സിബിയും ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെക്കും. അതേസമയം, നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ബിനീഷിനെ കാണാന്‍ അനുവദിക്കാത്ത ഇഡി നടപടി ബിനീഷിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ നല്‍കും. ഇഡിയുടെ നടപടികള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയിലും ബിനീഷ് ഹര്‍ജി നല്കാന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: