Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാക്കിസ്ഥാന്റെ വെളിപ്പെടുത്തലില്‍ പ്രതിപക്ഷം മാപ്പു പറയണം

സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്നതിനെക്കാള്‍ ശത്രുരാജ്യത്തിന്റെ ഭരണാധികാരിയുടെ വാക്കുകള്‍ തൊണ്ട തൊടാതെ വിഴുങ്ങിയ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന് ഇപ്പോള്‍ എന്തു പറയാനുണ്ടെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. രാജ്യസ്‌നേഹം അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ജനങ്ങളോട് മാപ്പു പറയട്ടെ.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 2, 2020, 05:00 am IST
in Editorial

കുടിപ്പക മൂത്ത കൊള്ള സംഘങ്ങള്‍ തങ്ങളുടെ തിന്മകള്‍ പരസ്പരം വിളിച്ചുപറയുന്നതുപോലെയാണ് ആഭ്യന്തര കലഹങ്ങളുടെ നീര്‍ച്ചുഴിയില്‍പ്പെട്ടിരിക്കുന്ന പാക്കിസ്ഥാനില്‍നിന്ന് അപ്രിയ സത്യങ്ങള്‍ ഓരോന്നായി പുറത്തുവരുന്നത്. ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ ആ രാജ്യത്തെ ബാലകോട്ടില്‍ ഭാരത സൈന്യം നടത്തിയ കടന്നാക്രമണത്തെത്തുടര്‍ന്ന് തിരിച്ചടിക്കാന്‍ ശ്രമിച്ച പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പിടിയിലാവുകയുണ്ടായി. എന്നാല്‍ ഭാരതം ആക്രമിക്കുമെന്ന് ഭയന്ന് അഭിനന്ദനെ വിട്ടയയ്‌ക്കുകയായിരുന്നു എന്നാണ് പാക് ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷത്തെ അയാസ് സാദിഖ് വെളിപ്പെടുത്തിയത്. ഭാരതം ആക്രമിക്കുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇക്കാര്യ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ പാക് സൈനിക മേധാവി ഖമര്‍ ജാവേദ് വിവശനായെന്നും, വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ മുട്ടുവിറച്ചുവെന്നും  നവാസ് ഷെരീഫ് നേതൃത്വം നല്‍കുന്ന മുസ്ലിംലീഗിന്റെ നേതാവായ അയാസ് പറഞ്ഞത് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ നാണം കെടുത്തുകയുണ്ടായി. പ്രധാനമന്ത്രിയായ ഇമ്രാന്‍ഖാനോട് ദൈവത്തെയോര്‍ത്ത് അഭിനന്ദനെ വിട്ടയയ്‌ക്കാന്‍  പേടിച്ചരണ്ട ഖുറേഷി അഭ്യര്‍ത്ഥിക്കുകയായിരുന്നുവത്രേ. കാര്‍ഗില്‍ യുദ്ധകാലത്തും ഭയന്നുവിറച്ച പാക്കിസ്ഥാന്‍, ഭാരത സൈന്യത്തെ പിന്‍വലിക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയോട് യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ വഴി കെഞ്ചിയിരുന്നു.

ബാലകോട്ട് ആക്രമണവും, പിടിയിലായ വര്‍ത്തമാനെ ഭാരതത്തിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് വിട്ടയച്ചതും രാഷ്‌ട്രത്തിന്റെ അഭിമാനം ഉയര്‍ത്തിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കരുത്തുറ്റ നടപടിയായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെ കോണ്‍ഗ്രസ്സും മറ്റു ചില പാര്‍ട്ടികളും ഇത് അംഗീകരിക്കാനുള്ള ദേശസ്‌നേഹം കാണിച്ചില്ല. അഭിനന്ദനെ പാക്കിസ്ഥാന്‍ വിട്ടയച്ചത് ഇമ്രാന്‍ സര്‍ക്കാരിന്റെ സമാധാനത്തോടുള്ള പ്രതിബദ്ധതയാണെന്നായിരുന്നു പ്രതിപക്ഷവും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചത്. ഇങ്ങനെയൊരു പ്രഖ്യാപനം ഇമ്രാന്‍ഖാനും അന്ന് നടത്തിയിരുന്നു. പ്രശ്‌നത്തില്‍ എന്തു നിലപാടെടുക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ ഭയംകൊണ്ട് പങ്കെടുക്കുക പോ

ലും ചെയ്യാതിരുന്നയാളാണ് ഈ അവകാശവാദം മുഴക്കിയത്. സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്നതിനെക്കാള്‍ ശത്രുരാജ്യത്തിന്റെ ഭരണാധികാരിയുടെ വാക്കുകള്‍ തൊണ്ട തൊടാതെ വിഴുങ്ങിയ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന് ഇപ്പോള്‍ എന്തു പറയാനുണ്ടെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. രാജ്യസ്‌നേഹം അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ജനങ്ങളോട് മാപ്പു പറയട്ടെ. പൊള്ളയായ അവകാശവാദങ്ങള്‍ക്കപ്പുറം പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന്റെ ദൗര്‍ബല്യവും കാപട്യവുമാണ് പുതിയ സംഭവ വികാസങ്ങളിലൂടെ പുറത്തായിരിക്കുന്നത്.

പാക്കിസ്ഥാനിലെ പ്രതിപക്ഷ നേതാവു കൂടിയായ അയാസ് സാദിഖിന്റെ വെളിപ്പെടുത്തല്‍ ഇമ്രാന്‍ സര്‍ക്കാരിനെ വെട്ടിലാക്കി. ജമ്മുകശ്മിരിലെ പുല്‍വാമയില്‍ ലഷ്‌കര്‍ ഭീകരരെ ഉപയോഗിച്ച് ഭാരത സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയത് തങ്ങളാണെന്ന് ഇതിന് മറുപടിയായി ഒരു പാക് മന്ത്രി വ്യക്തമാക്കിയിരിക്കുന്നു. ഇത് ഇമ്രാന്‍ സര്‍ക്കാരിന്റെ നേട്ടമാണെന്നും ഈ മന്ത്രി പറയുകയുണ്ടായി. ഇവിടെ അഴിഞ്ഞുവീഴുന്നത് ഭീകരപ്രവര്‍ത്തനത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന പാക് ഭരണാധികാരികളുടെ അവകാശവാദമാണ്. സ്വന്തം മണ്ണില്‍ ഭീകരവാദം അനുവദിക്കരുതെന്ന് അമേരിക്കയുള്‍പ്പെടെ പല രാജ്യങ്ങളും നിരന്തരം ആവശ്യപ്പെടുമ്പോള്‍ ഭീകരവാദത്തെ സഹായിക്കുന്നില്ലെന്നും, തങ്ങളും അതിനിരയാണെന്നും, ഭീകരവാദികളെ അടിച്ചമര്‍ത്തുന്നുവെന്നുമാണ് പാക്കിസ്ഥാന്‍ പറയാറുള്ളത്. ഈ അവകാശവാദം വെറും പൊള്ളയാണെന്നും, ലോകത്തെ കബളിപ്പിക്കാനുള്ള തന്ത്രമാണെന്നുമാണ് ഇപ്പോള്‍ തെളിയുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഭാരതം ആരോപിച്ചപ്പോഴൊക്കെ ആ രാജ്യം അത് നിഷേധിച്ചു. ഇതിനെ പിന്തുണക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും, മോദിയും ഇമ്രാനും ആസൂത്രണം ചെയ്തതാണെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മോദി വിരോധികളുടെ യഥാര്‍ത്ഥ മുഖമാണ് ഇവിടെ തിരിച്ചറിയപ്പെട്ടിരിക്കുന്നത്. രാജ്യസുരക്ഷയുടെ കാര്യത്തില്‍പ്പോലും രാഷ്‌ട്രീയം കലര്‍ത്തുന്ന ഈ സമീപനം കയ്യൊഴിയാന്‍ പ്രതിപക്ഷം ഇനിയെങ്കിലും തയ്യാറാവണം.

Tags: പാക്കിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.