ന്യൂദല്‍ഹി: കൊറോണ മഹാമാരിക്കിടയിലും കരുത്ത് തെളിയിച്ച് ഇന്ത്യയുടെ സാമ്പത്തികരംഗം. ഒക്ടോബറിലെ ജിഎസ് ടി വരുമാനം ഒരു ലക്ഷം കോടിയിലധികമാണ് ഉണ്ടായിരിക്കുന്നത്.
കേന്ദ്ര ധന മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 1,05,155 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ ഇന്ത്യയിലെ ജിഎസ്ടി വരുമാനം. ഇതില്‍ സിജിഎസ്ടി 19,193 കോടി രൂപ, എസ്ജിഎസ്ടി 25,411 കോടി രൂപ, ഐജിഎസ്ടി 52,540 കോടി രൂപ സെസ് വരുമാനം 8,011 കോടി രൂപയാണ്.
ഒക്ടോബര്‍ മാസത്തില്‍, ചരക്ക് ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 9 ശതമാനം കൂടുതലാണ്, ആഭ്യന്തര ഇടപാടില്‍ നിന്നുള്ള വരുമാനം 11 ശതമാനം കൂടുതലാണ്. ഒക്ടോബര്‍ 31 വരെയുള്ള ആകെ ജി എസ് ടി ആര് 3ആ റിട്ടേണ്‍ 80 ലക്ഷമാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി മറികടക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 95,379 കോടിയായിരുന്നു വരുമാനം. കോവിഡ് അതിരൂക്ഷമാക്കിയ സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് വീണ്ടും ജി എസ് ടി വരുമാനം ഉയര്‍ന്നിരിക്കുന്നത്. 2020 ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് ജി എസ് ടി കളക്ഷന്‍ ഒരു ലക്ഷം കോടി കടന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: