ബെംഗളൂരു : മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് മലയാള സിനിമയുമായി അടുത്ത ബന്ധമുണ്ടെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. തുടര്‍ന്ന് മലയാള സിനിമാ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള നടപടികളും എന്‍സിബി ആരംഭിച്ചു കഴിഞ്ഞു. മലയാള സിനിമാ മേഖലയില്‍ ലഹരുമരുന്ന് ഉപയോഗം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനു പിന്നാലെയാണ് എന്‍സിബി റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.
സിനിമാ മേഖലയിലെ ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ചില താരങ്ങളേയും ചോദ്യം ചെയ്തു. ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയില്‍ അനൂപ് മുഹമ്മദ് മേല്‍നോട്ടം വഹിച്ചുവരുന്ന ഹോട്ടലിന്റെ ഓണ്‍ലൈന്‍ പ്രചാരണത്തിനായി സിനിമാ താരങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയാണ്. അനൂപും ഇവരും തമ്മിലുള്ള ബന്ധമാണ് എന്‍സിബി അന്വേഷിക്കുന്നത്.
ബെംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് അനൂപിന്റെ സിനിമാ ഇടപെടലുകള്‍ക്കൊപ്പം ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്താന്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ തീരുമാനിച്ചിട്ടും. ഇതിനായികസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്തേക്കും. ഇതുമായി ബന്ധപ്പെട്ട് എന്‍സിബി തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: