ഉപ്പുതറ: എലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്. തോട്ടം ഉടമ പുളിങ്കട്ട മാത്ര വിളയില്‍ ലാസറിന്റെ മകന് സ്റ്റാലിന്(34), കോട്ടമല എസ്റ്റേറ്റ് ലയത്തില്‍ ഗണേശന്റെ ഭാര്യ സ്വര്‍ണ മാരി(51) എന്നിവരാണ് മരിച്ചത്.
കോട്ടമല എസ്റ്റേറ്റ് സ്വദേശികളായ വീരമണലില് പുഷ്പ(46), സെല്‍വ റാണി(50), മഹാലക്ഷമി (52), സിന്ധു ബിനു(30), ഡെയ്സി മുരുകേശന്(42), മുരുകേശന്(45),ശാന്തി(41), വള്ളിയമ്മ(45) എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. വാഗമണ്ണിന് സമീപം കൂവലേറ്റത്ത് ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. കോട്ടമല മൂന്നാം ഡിവിഷനില്‍ നിന്ന് പുളിങ്കട്ടയിലെ സ്റ്റാലിന്റെ ഏല കൃഷിയിടത്തിലേയ്ക്ക് തൊഴിലാളികളുമായി വരവെയാണ് അമ്പതടിയോളം താഴ്ചയിലേക്ക് ജീപ്പ്് മറിഞ്ഞത്. സ്റ്റാലിന് തന്നെ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. റോഡിന്റെ വശത്ത് കിടന്നിരുന്ന തടിയില്‍ ഇടിച്ചതിന് ശേഷം താഴെയുള്ള കൃഷിയിടത്തിലേക്ക് മറിയുകയായിരുന്നു, വാഹനം പൂര്‍ണമായും തകര്‍ന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തില്‍പ്പെട്ടവരെ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മാര്‍ഗമധ്യേ സ്റ്റാലിന് മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ സ്വര്‍ണ മാരിയും മരണത്തിന് കീഴടങ്ങി. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുബൈയില്‍ ജോലി ചെയ്തിരുന്ന സ്റ്റാലിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. തിരികെ ബാഗ്ലൂരില്‍ ജോലിക്ക് മറ്റൊരു കമ്പനിയില്‍ പോകാനിരിക്കെയാണ് അപകടം. മക്കള്‍: ജയചന്ദ്രന്, മാരിയമ്മ. വാഗമണ്‍ പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റാലിന്റെ സംസ്കാരം ഇന്ന് 10.30ന് ചീന്തലാര്‍ സെന്റ്. സെബാസ്റ്റ്യന്‍സ് പള്ളിയിലും, സ്വര്ണമാരിയുടെത് 11 മണിക്ക് വീട്ടുവളപ്പിലും നടക്കും. സ്റ്റാലിന്റെ അമ്മ ജ്ഞാനസുന്ദരി. സഹോദരങ്ങള്‍: ആല്വിന്, ജമീല, ജ്യോബിന്, സെല്‍വ പ്രമുല. മരിച്ച സ്വര്ണ്ണമാരിയുടെ ഭര്‍ത്താവ് ഗണേശന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: