കട്ടപ്പന: ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ചതിനെ തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച 16കാരി മരിച്ചു. കടുത്ത വേദനയിലും ജീവന് വേണ്ടി പൊരുതിയ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത് എട്ടാം ദിവസം.
ഇന്നലെ രാവിലെ 11.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് അന്ത്യം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ദളിത് പെണ്‍കുട്ടിയെയാണ് പ്രണയം നടിച്ച് സമീപവാസി കൂടിയായ ഡിവൈഎഫ്ഐ ലോക്കല്‍ കമ്മിറ്റിയംഗം പീഡിപ്പിച്ചത്. കേസിലെ പ്രതി നരിയംപാറ തടത്തുകാലായില്‍ മനു മനോജ്(24) പിന്നീട് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. പീഡനവിവരം നാട്ടുകാര്‍ അറിഞ്ഞതിന്റെ മനോവിഷമത്തിലാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.
22നാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്. പിറ്റേന്ന് ശുചിമുറിക്കുള്ളില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പെണ്‍കുട്ടി തീ കൊളുത്തുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചു. പിന്നീട് 24ന് തിരുവനന്തപുരത്തിന് മാറ്റുകയായിരുന്നു. ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐയില്‍ നിന്ന് മനുവിനെ പുറത്താക്കുകയും ചെയ്തു.
കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. മനുവിനെതിരെ പോക്സോ, എസ്സി-എസ്ടി നിയമം, ബലാത്സംഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി പ്രതിക്കെതിരെ മജിസ്ട്രേറ്റിന് മൊഴി നല്കാത്തതിനാല് മറ്റ് വകുപ്പുകള്‍ ചേര്‍ക്കാനാകില്ലെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെ കട്ടപ്പന പോലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സ്വവസതിയില്‍ എത്തിക്കുന്ന മൃതദേഹം വൈകിട്ടോടെ സംസ്കരിക്കും.
കേസിന്റെ നാള് വഴികളിലൂടെ
ഒക്ടോബര്‍ 22
പീഡനം സംബന്ധിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി.
ഒക്ടോബര്‍ 23
പെണ്‍കുട്ടി ശുചിമുറിയില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുന്നു.
ഒക്ടോബര്‍ 24
പ്രതി മനു കീഴടങ്ങുന്നു, തുടര്‍ന്ന് റിമാന്‍ഡില്‍.
അന്ന് തന്നെ വൈകിട്ട് പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഒക്ടോബര്‍ 31
പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: