അലഹബാദ്: വിവാഹം ചെയ്യുന്നതിന് മാത്രമായുള്ള മതംമാറ്റങ്ങള്‍ സ്വീകാര്യമല്ലെന്ന് കോടതി. വിവാഹത്തെ തുടര്‍ന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നവദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ദമ്പതികള്‍ നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി ഇക്കാര്യം പറഞ്ഞത്.
ഹിന്ദു യുവാവിനെ വിവാഹം ചെയ്യാന്‍ മുസ്ലീം യുവതി മതംമാറിയിരുന്നു. ഈ മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമാണോയെന്ന് കോടതി ചോദിച്ചു. . ഈ വര്‍ഷം ജൂലൈ 31നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇത് വ്യക്തമാക്കുന്നത് മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമായിരുന്നുവെന്നാണെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി നിരീക്ഷിച്ചു.
മതത്തെ കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ വിവാഹത്തിനായി മാത്രം മതംമാറുന്നത് സാധുവല്ലെന്ന് 2014-ലും അലഹബാദ് ഹൈക്കോടതി നിലപാട് എടുത്തിരുന്നു. അന്ന് ഹിന്ദു യുവതി വിവാഹം കഴിക്കുന്നതിനായി മുസ്ലീമായി മാറി സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴായിരുന്നു സമാനമായ വിധി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: