മലയാള സിനിമാ പേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടും കടന്നുവരാനൊരുങ്ങി നയന്‍താര. കുഞ്ചാക്കോ ബോബന് അഭിനയിക്കുന്ന ‘നിഴല്‍’ എന്ന സിനിമയിലാണ് നയന്‍താര പുതിയതായി അഭിനയിക്കുന്നത്. ഇതിനായി ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നയന്‍താരയും എത്തിയിട്ടുണ്ട്.
രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്്. അപ്പു എന്‍. ഭട്ടതിരിയുടെ ആ്ദ്യ സിനിമയാണ് ഇത്. ത്രില്ലര്‍ സിനമയായ നിഴലിന്റെ തിരക്കഥ ഒരുക്കിയത് എസ്. സഞ്ജീവാണ്.
ഇത് ആദ്യമായാണ് കുഞ്ചാക്കോ നയന്താരയ്ക്കൊപ്പം അഭിനയിക്കുന്നത്. ‘ലൗ ആക്ഷന്‍ ഡ്രാമ’ ആയിരുന്നു നയന്‍താരയുടെ അവസാനത്തെ മലയാള സിനിമ. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിഴല്‍ നിര്‍മിക്കുന്നത്. ദീപക് ഡി. മേനോനാണ് ഛായാഗ്രാഹണം.
സംഗീതം- സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്പിയും ചേര്‍ന്നാണ് എഡിറ്റിങ നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍.അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊഡുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്. ജിനു.വി നാഥ്, കുഞ്ഞുണ്ണി സി.ഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എറണാകുളം, എഴുപ്പുന്ന എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഷൂട്ടിങ് നടത്താനായി തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: