ന്യൂദല്‍ഹി: മഹാമാരിക്കെതിരായ ആഗോളതലത്തിലുള്ള യോജിച്ച പോരാട്ടത്തില്‍ ഇന്ത്യ നിര്‍ണായക വിജയം കൈവരിച്ചു. കോവിഡ് മരണനിരക്ക് (സിഎഫ്ആര്‍) 1.5 ശതമാനത്തിലും താഴ്ന്നു. തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഇടിവില്‍ മരണനിരക്ക് ഇന്ന് 1.49 ശതമാനം ആയി. ഇന്ത്യയിലെ മരണവും പത്തു ലക്ഷത്തില്‍ 88 എന്ന താഴ്ന്ന നിലയിലാണ്.
ലോകത്തില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്കുകള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 551 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണങ്ങളില്‍ 65 ശതമാനവും രേഖപ്പെടുത്തുന്നത് 5 സംസ്ഥാനങ്ങളില്‍ മാത്രമാണ്. ആകെ മരണങ്ങളില്‍ 36 ശതമാനത്തിലധികം മഹാരാഷ്ട്രയിലാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 59,454 പേര് രോഗമുക്തരായി. 48,268 പേര് പുതിയ രോഗമുക്തരാണ്. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 74 ലക്ഷം (7,432,829) കവിഞ്ഞു. ദേശീയ രോഗമുക്തി നിരക്ക് 91.34 ശതമാനമാണ്. നിലവില്‍ രോഗം സജീവമായിട്ടുള്ളവര്‍ രാജ്യത്തെ ആകെ പോസിറ്റീവ് രോഗികളുടെ 7.16 ശതമാനം മാത്രമാണ് 5,82,649. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം 6 ലക്ഷത്തില്‍ താഴെയാണ്.
രോഗമുക്തരായ പുതിയ രോഗികളില്‍ 79 ശതമാനവും 10 സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും കേന്ദ്രീകരിച്ചിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഒറ്റദിവസത്തെ രോഗമുക്തി കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും 8,000ത്തിലധികമാണ്. കേരളത്തില്‍ 7,000 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48,268 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്. മഹാരാഷ്ട്രയിലും കേരളത്തിലും 6,000 വീതം പുതുതായി രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 5,000 പേരാണുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 551 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 83 ശതമാനവും പത്ത് സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ മരണങ്ങളില്‍ 23 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ് (127 മരണം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: