അഹമ്മദാബാദ്: ഇന്ന് നാം കാണുന്ന ഇന്ത്യയേക്കാള്‍ കുറച്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആദികവി മഹര്‍ഷി വാല്മീകി ഇന്ത്യയെ കൂടുതല്‍ ഊര്‍ജ്ജസ്വലവും സാംസ്കാരികവുമായ ഐക്യമുള്ളതാക്കാനും ശ്രമങ്ങള്‍ നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
സാമൂഹിക ഐക്യം, സമത്വം, നീതി എന്നിവ അടിസ്ഥാനമാക്കിയുള്ള വാല്മീകിയുടെ അനുയോജ്യമായ ആശയങ്ങള്‍ എല്ലായ്പ്പോഴും പ്രചോദിപ്പിക്കും.’ വാല്മീകി ജയന്തി ഏകത ദിവസുമായി യോജിക്കുന്നതില്‍ മോദി സന്തോഷം പ്രകടിപ്പിച്ചു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ കെവാഡിയയില്‍ നടന്ന ഏകതാ ദിവസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ഏകതാപ്രതിമയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തുകയും ഏകതാ പ്രതിജ്ഞ ചൊല്ലി ഏകതാ ദിവാസ് പരേഡിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.
കെവാഡിയയുടെ സംയോജിത വികസനത്തിനായി ഉദ്ഘാടനം ചെയ്ത വിവിധ പദ്ധതികള്‍ മേഖലയില്‍ വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. ഏകതാ പ്രതിമ സന്ദര്‍ശിച്ച് സഞ്ചാരികള്‍ക്ക് കടല്‍-വിമാന യാത്രകളിലൂടെ സര്‍ദാര്‍ സാഹിബിന്റെ ദര്‍ശനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: