ന്യൂദല്‍ഹി : പെരിയ ഇരട്ടക്കൊലപാതക കേസിന്റെ രേഖകളൊന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് സിബിഐ. കേസില്‍ സിബിഐ അന്വേഷണം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഇതിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് രേഖകള്‍ കൈമാറാനും മടിക്കുന്നത്.
കേസ് അന്വേഷണം ആരംഭിച്ച് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സിബിഐ പറഞ്ഞു. കേസ് രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഇവ കൈമാറാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യങ്ങള്‍ സിബിഐ സുപ്രീംകോടതിയെ അറിയിക്കും. ചൊവ്വാഴ്ചയാണ് ഇനി കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി 34 പേരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ഇതുവരെ ശേഖരിച്ചിട്ടുണ്ട്. സാക്ഷികളില്‍ ചിലരുടെ മൊഴി രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം ഉള്‍പ്പെടുത്തി സത്യവാങ്മൂലം അടുത്തുതന്നെ സിബിഐ കോടതിയില്‍ ഫയല്‍ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: