കേരളമേ നീ
പൊറുക്കൂ
സിപിഎം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നിയോഗിക്കുന്നവരുടെ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം അതീവ ജാഗ്രത കാട്ടുന്നില്ലെങ്കില്‍ കേരളത്തില്‍ ഈ പ്രസ്ഥാനം ചാരമാകും എന്ന് മാത്രമല്ല ആ ചാരത്തിനടിയിലെ അവസാന കനലും കൂടി കെട്ടുപോകും. സ കോടിയേരി ബാലകൃഷ്ണന്റെ ഉറ്റ അനുയായി രണ്ടുദിവസം മുന്‍പ് എന്നെയും തന്തയ്‌ക്ക് വിളിച്ചു. ഞാന്‍ ഒരു നിയമ നടപടിക്കും പോയില്ല. അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ നോക്കി.ഒരു പുല്ലും ചെയ്തില്ല. ഒരു സ്ത്രീ ഇതു കണ്ടു വേദനിച്ചിട്ടു അപ്രതീക്ഷിതമായി എനിക്ക് whats-app യില്‍ ഒരു സന്ദേശം അയച്ചു. ഇത് കൊണ്ട് പ്രകോപിതനാകരുത് ,ഇതല്ലാം ആ കോടിയേരി അനുഭവിക്കും എന്ന്. എനിക്ക് അതിന്റെ അര്‍ത്ഥം മനസിലായി . അപ്പോഴും ഞാന്‍ അവരെ തിരുത്തി,എനിക്ക് ഒരു മകന്‍ ഉണ്ടായിരുന്നെങ്കില്‍ അതിനെക്കാള്‍ സങ്കടമാകും അങ്ങിനെ സംഭവിച്ചാല്‍ എന്ന്. ഇന്ന് എനിക്കും തോന്നുന്നു, ഞാന്‍ എത്ര വിഡ്ഢിയാണെന്ന്. ഇത് കമ്മ്യുണിസ്റ്റ്കാരുടെ പാര്‍ട്ടിയല്ല. കടുത്ത പനിപിടിച്ചു വിശ്രമത്തിലാണെങ്കിലും എത്ര വൈകിയായാലും ഇതില്‍ പ്രതികരിച്ചില്ലെങ്കില്‍ ഇന്ന് ഉറങ്ങാന്‍ കഴിയില്ല.
ദശ ലക്ഷക്കണക്കിന് യുവതികള്‍ അമ്മമാര്‍ ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് ഹൗര്‍ ചര്‍ച്ചയ്‌ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ഈ പാര്‍ട്ടിക്ക് നേരെ ഉയര്‍ത്തുന്ന ശാപവാക്കുകള്‍ ഒരിക്കലും മാച്ചുകളയാനാകില്ല. ഒരുത്തന്‍, ഉടുതുണി അഴിച്ചു കാണിക്കുന്നതൊഴികെ മറ്റെല്ലാം ഏതാനും മിനുട്ട് കൊണ്ട് സാധിച്ച് സായൂജ്യമടഞ്ഞു.അയാളുടെ ഭാര്യയോ പെങ്ങളോ പെണ്മക്കളോ ഇത് കണ്ട് ആനന്ദാതിരേകത്തിലായിട്ടുണ്ടാകും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുംമലയാളികളായ പോളിറ്റ് ബ്യുറോ അംഗങ്ങളും അവരുടെ ഭാര്യയും മക്കളോടൊപ്പം ആണ് ഈ ചാനല്‍ ചര്‍ച്ച കണ്ടിട്ടുണ്ടെങ്കില്‍ ഒന്ന് ഓര്‍ക്കുക അവരോടൊക്കെ ആദരവ് വെച്ച് പുലര്‍ത്തുന്ന ദശലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്ക് ഈ
പച്ച തെറികള്‍ ഓരോ കുടുംബങ്ങളിലും പരമ പുച്ഛം ആണ് ഉണ്ടാക്കിയിട്ടുണ്ടാവുക.അവതാരകന്‍ കയ്യൂക്ക് കൊണ്ട് അവന്റെ വായ മൂടിച്ചില്ലെങ്കില്‍ ഇന്ന് പ്രേക്ഷകര്‍ ആ ചാനല്‍ കയറി അടിച്ച് കത്തിക്കുമായിരുന്നു. ജനങ്ങള്‍ ഇളകിയാല്‍ ഇവനെയൊന്നും മിച്ചം കാണിക്കില്ല. ഈ കൊടിയും പിടിച്ച് നടന്നതില്‍ ജീവിതത്തില്‍ ലജ്ജിച്ച ആദ്യ ദിവസം. ചാനലില്‍ മനുഷ്യരൂപത്തില്‍ വന്ന ചെന്നായ് സ്വന്തം വീട്ടില്‍ ചെന്നാലും അമ്മയുടെയും പെങ്ങന്മാരുടെയും മുന്നില്‍ ഇതേ ഭാഷണം നടത്തി അര്‍മാദിച്ചിട്ടുണ്ടാകും. ഞാന്‍ പ്രതീക്ഷിച്ചത് ഈ ചര്‍ച്ച അവസാനിക്കുന്നതിനിടയില്‍ നട്ടെല്ലുള്ള ഏതെങ്കിലും ഒരു സിപിഎം നേതാവ് ഇയാളുടെ തെറി പ്രയോഗങ്ങള്‍ പിന്‍വലിച്ചു മാപ്പ് അപേക്ഷിക്കുന്നതായി പറയുമെന്നായിരുന്നു. പിണറായിയില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ എസ് രാമചന്ദ്രന്‍ പിള്ളയും കോടിയേരി ബാലകൃഷനും എം എ ബേബിയും ഒന്നും ഈ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായിട്ടില്ലലോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: