Categories: India

ഖാദിയുടെ ഗുണനിലവാരമുള്ള മസ്ലിന്‍ തുണി ദീപാവലി മാസ്‌ക് ; ചര്‍മത്തിന് സുഖകരം, കഴുകി ഉപയോഗിക്കാം

ക്രിസ്മസ്-പുതുവത്സര മാസ്‌കുകളും കെ വി ഐ സി പുറത്തിറക്കും.

Published by

ഡല്‍ഹി: ദീപാവലി പ്രമാണിച്ച് ‘ഹാപ്പി ദിവാലി’ പ്രിന്റ് ചെയ്ത ആകര്‍ഷകമായ ഫെയ്‌സ് മാസ്‌ക്, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ പുറത്തിറക്കി. ഉയര്‍ന്ന ഗുണമേന്മയുള്ളതും വളരെ നേര്‍ത്ത പരുത്തി നാരുകളാല്‍ നിര്‍മിതമായതുമായ  മസ്ലിന്‍ തുണിയില്‍ ആണ് ചുവപ്പ്, വെളുപ്പ് നിറങ്ങളോട് കൂടിയ മാസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള പരമ്പരാഗത ഖാദി കൈത്തൊഴിലുകാരാണ് ഈ  ഡബിള്‍ ലെയര്‍ മാസ്‌ക് നിര്‍മ്മിക്കുന്നത്.

വരുംദിവസങ്ങളില്‍ ക്രിസ്മസ്-പുതുവത്സര മാസ്‌കുകളും കെ വി ഐ സി പുറത്തിറക്കും.

രണ്ട് ലെയര്‍ ഉള്ള ഖാദി കോട്ടണ്‍ മാസ്‌ക്, 3 ലെയര്‍ ഉള്ള സില്‍ക്ക് മാസ്‌ക് എന്നിവയുടെ ജനപ്രിയത കണക്കിലെടുത്താണ് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ പുതിയ മസ്ലിന്‍ മാസ്‌ക് വിപണിയിലെത്തിക്കുന്നത്.  ആറു മാസത്തിനുള്ളില്‍ ഇതുവരെ 18 ലക്ഷത്തോളം ഇത്തരം മാസ്‌കുകള്‍ ആണ് രാജ്യമെമ്പാടും കെ വി ഐസി വിറ്റത്.

ഒന്നിന് 75 രൂപ നിരക്കില്‍ ഡല്‍ഹിയിലെ ഖാദി ഔട്ട്ലെറ്റുകളില്‍ നിന്നും കെ വി ഐ സി യുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആയ www.khadiindia.gov.in വഴിയും മസ്ലിന്‍ മാസ്‌ക് വാങ്ങാവുന്നതാണ്.

ഖാദിയുടെ മറ്റ് ഫേസ് മാസ്‌കുകള്‍ പോലെ മസ്ലിന്‍ മാസ്‌കും ചര്‍മത്തിന് സുഖകരവും, കഴുകി ഉപയോഗിക്കാവുന്നതും, ജൈവ വിഘടന വിധേയവുമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: maskKhadi