ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനെന്ന് പുറത്തുവന്നതോടെ ഇതിനെതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി ഇന്ത്യ. പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുല്‍വാമ ഭീകരാക്രമണം ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍വെച്ചുതന്നെ ആക്രമിക്കാന്‍ സാധിച്ചെന്നുമായിരുന്നു ഫവാദ് ചൗധരി അറിയിച്ചത്. ഭീകരാക്രമണത്തില്‍ പാക് സര്‍ക്കാരിനുള്ള പങ്ക് വ്യക്തമായതോടെയാണ് ഇതിനെതിരെ നിയമ നടപടിക്ക് ഇന്ത്യ ഒരുങ്ങുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സൈനികരാണ് വീരമൃത്യൂ വരിച്ചത്. പാക്കിസ്ഥാന്റെ ഈ ക്രൂരതയ്‌ക്കെതിരായി അന്താരാഷ്‌ട്ര കോടതിയെ സമീപിക്കുമെന്നും ഇന്ത്യ അറിയിച്ചു.
അതേസമയം ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ നിലവില്‍ എഫ്എടിഎഫിന്റെ നിരീക്ഷണത്തിലാണ്. ഭീകരതയ്‌ക്കെതിരെ സ്വീകരിക്കുന്ന നടപടികളില്‍ തൃപ്തികരമല്ലാത്തതിനാല്‍ എഫ്എടിഎഫ് പാക്കിസ്ഥാനെ നിലവില്‍ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കുടാതെ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം മന്ത്രി തന്നെ പരസ്യമായി ഏറ്റെടുത്ത സാഹചര്യത്തില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗത്തില്‍ ഇന്ത്യ ആവശ്യം ഉന്നയിക്കും.
പ്രകോപനം ഉയര്‍ത്തിയ പാക് യുദ്ധ വിമാനത്തെ തുരത്തുന്നതിനിടെ പിടിയിലായ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്‌ക്ക് തിരിച്ചു നല്‍കിയത് ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താലാണെന്ന് പാക് പ്രതിപക്ഷം വെളിപ്പെടുത്തിയിരുന്നു. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവ് ആയാസ് സാദിഖ് പാര്‍ലമെന്റ് സമ്മേളനത്തിനിടയ്‌ക്കാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് നല്‍കിയ മറുപടിയിലാണ് പുല്‍വാമ ഭീകരാക്രമണത്തെ ഇമ്രാന്‍ഖാന്റെ ഭരണനേട്ടമായി ചൗധരി പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: