കൊല്ലം : റോഡിലേക്ക് മലിനജലം ഒഴുക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തിൽ യുവതി കുത്തേറ്റ് മരിച്ചു. ഉളിയകോവിൽ ഫാമിലി നഗറിൽ താമസിക്കുന്ന ലീനയുടെ മകൾ അഭിരാമി (24) ആണ് മരിച്ചത് .അമ്മ ലീനയ്ക്കും സംഘർഷത്തിൽ പരിക്കേറ്റു.
അയൽവാസിയായ പ്രതി ഉളിയകോവിൽ കോതേത്ത് വീട്ടിൽ ഉമേഷ് ബാബു (55) പോലിസ് പിടിയിലായി. ഉളിയകോവിൽ വ്യാഴം രാത്രി 11.30 നാണ് സംഭവം ഉണ്ടായത്. ഉമേഷ് ബാബു വിന്റെ വീട്ടിൽ നിന്നും മലിന്യ ജലം റോഡിലേക്ക് ഒഴുകുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറച്ച് കാലമായി പരിസരവാസികളുമായി നിരന്തരം സംഘർഷം ഉണ്ടായിരുന്നു .ഈസ്റ്റ് പോലീസ് ഇടപെട്ടാണ് പലപ്പോഴും ഒത്തുതീർപ്പാക്കിയിരുന്നത് .
വ്യാഴാഴ്ച രാത്രിയോടെ വീണ്ടും സംഘർഷമുണ്ടാവുകയും വീട്ടിൽ നിന്നും കത്തിയുമായി എത്തി ഉമേഷ് ബാബു അമ്മ ലീനയെ അക്രമിക്കുന്നത് കണ്ട് തടസ്സം പിടിക്കാൻ എത്തിയ അഭിരാമിക്ക് കുത്തേൽക്കുകയായിരുന്നു .ഉടൻ തന്നെ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഘർഷത്തിൽ പരിക്കേറ്റ ലീനയെ സ്വകാര്യ ആശുപത്രിയിലും പ്രതി ഉമേഷ് ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇയാളുടെ ഭാര്യ ശകുന്തള, മകൾ സൗമ്യ എന്നിവരെ പ്രതിയാക്കി കേസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: