ബെംഗളൂരു : മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്സ്മെന്റ്. അനൂപ് തുടങ്ങിയ ഹോട്ടല്‍ ബിസിനസ്സിന്റെ യഥാര്‍ത്ഥ ഉടമ ബിനീഷാണ്. തന്റെ ബോസാണ് ബിനീഷെന്ന് അനൂപ് വെളിപ്പെടുത്തിയതായും എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താ കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.
അനൂപ് തുടങ്ങിയ കമ്മനഹള്ളിയിലെ ഹോട്ടലിന്റെ യഥാര്‍ത്ഥ ഉടമ ബിനീഷ് കൊടിയേരിയാണ്. അനൂപും ബിനീഷും തമ്മില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നിരന്തരം നടന്നിട്ടുണ്ട്. പല അക്കൗണ്ടുകളിലൂടെ കണക്കില്‍പ്പെടാത്ത പണം ബിനീഷ് അനൂപിന് കൈമാറി. അനൂപ് തിരിച്ചും. ഈ പണം ഉപയോഗിച്ച് അനൂപ് ലഹരി വ്യാപാരമടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടെന്നും എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അനൂപും ബിനീഷും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ട്. ഇക്കാര്യം നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയോടും ഇഡിയോടും അനൂപ് മുഹമ്മദ് സമ്മതിക്കുന്നുണ്ട്. വന്‍തോതില്‍ പണമിടപാട് നടന്നിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അറിയാനാണ് ആറാം തിയതി ബിനീഷിനെ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് വിളിച്ചുവരുത്തിയത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുള്ളതായി ബിനീഷും എന്‍ഫോഴ്സ്മെന്റ് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: