കോലാലംപൂര്‍ :ഫ്രഞ്ചുകാരുടെ ഭൂതകാലത്തെ പ്രവര്‍ത്തികള്‍ കാരണം അവരെ കൊല ചെയ്യാനുള്ള അവകാശം മുസ്ലിങ്ങള്‍ക്കുണ്ടെന്ന് വിവാദ പ്രസ്താവനയുമായി മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. ഫ്രാന്‍സിലെ പള്ളിയില്‍ ഭീകരര്‍ മൂന്ന് പേരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെയാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിരിക്കുന്നത്.
ചരിത്രഗതി നോക്കിയാല്‍ ഫ്രഞ്ചുകാര്‍ ലക്ഷക്കണക്കിന് ജനങ്ങളെ കൊലപ്പെടുത്തിയിട്ടുണ്ട്. അവരില്‍ പലും മുസ്ലിങ്ങളായിരുന്നു. അവര്‍ ഭൂതകാലത്ത് നടത്തിയ കൂട്ടക്കൊലകള്‍ കാരണം മുസ്ലിങ്ങള്‍ക്ക് കോപിക്കാനും ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാനുള്ള അവകാശവുമുണ്ടെന്നും മഹാതിര്‍ ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം പ്രവാചകന്റെ കാര്‍ട്ടൂണ്‍ പങ്കുവെച്ചതിന് ഫ്രാന്‍സിലെ സ്കൂള്‍ അധ്യാപകനെ കറുത്തറുത്ത് കൊന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണിന് കണ്ണ് എന്ന തത്വം വലിയൊരളവ് വരെ മുസ്ലിങ്ങള്‍ നടപ്പാക്കാറില്ല. പക്ഷെ ഫ്രഞ്ചുകാര്‍ ഒരിക്കലും അങ്ങനെ ചെയ്യരുത്. അതിന് പകരം മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാനാണ് ഫ്രഞ്ച് ജനതയെ പഠിപ്പിക്കേണ്ടത്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അപരിഷ്കൃതനാണെന്നും മഹാതിര്‍ പറഞ്ഞു.
മഹാതിര്‍ ഇതിന് മുമ്പും ഇത്തരത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ഇതിനുമുമ്പ് ജൂതന്മാരേയും സ്വവര്‍ഗ്ഗ അനുരാഗികളേയും കുറിച്ചും വിവാദ പരാമര്‍ശം നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാളെ പദവിയില്‍ നിന്നും പുറത്താക്കിയത്. രണ്ട് തവണയായി 24 വര്‍ഷമാണ് ഇയാള്‍ പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്.
അതേസമയം മഹാതിറിന്റെ ഈ പ്രസ്താവന അറപ്പുളവാക്കുന്നതും അസംബന്ധവുമാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മൊറിസണ്‍ പ്രതികരിച്ചു. ആക്രമണങ്ങളെ പൂര്‍ണ്ണമായും അപലപിക്കുക എന്നതാണ് പറയേണ്ടിയിരുന്നത്. ഈ പ്രതികരണം തീര്‍ത്തും വിനാശകരമാണെന്നും മൊറിസണ്‍ അറിയിച്ചു. പ്രസ്താവനയില്‍ മഹാതിറിനെ വിലക്കണമെന്ന് ഫ്രാന്‍സിന്റെ ഡിജിറ്റല്‍ മന്ത്രിയും ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഫ്രാന്‍സിലെ ട്വിറ്റര്‍ മാനേജിങ് ഡയറക്ടറോട് മഹാതിറിന്റെ അക്കൗണ്ട് ഉടന്‍ സസ്പെന്റ് ചെയ്യണമെന്ന് സെഡ്രിക് ഒ. യും അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വിവാദ പ്രസ്താവന മാഹാതിര്‍ ട്വിറ്ററില്‍ നിന്നും പിന്‍വലിച്ചു. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയില്‍ വച്ച് കത്തികൊണ്ടുള്ള ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: