ടൂറിന്: സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയെ കൂടാതെ ഇറങ്ങിയ യുവന്റസിനെ സൂപ്പര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസിയുടെ ബാഴ്സലോണ അനായാസം മറികടന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ യുവന്റസിനെ പരാജയപ്പെടുത്തിയത്.
തുടക്കം മുതല്‍ ബാഴ്സ ശക്തമായ പോരാട്ടമാണ് പുറത്തെടുത്തത്. രണ്ടാം മിനിറ്റില്‍ തന്നെ അവര്‍ ഗോളിനടുത്തെത്തി. പക്ഷെ ഗ്രീസ്മാന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. പതിനാലാം മിനിറ്റില്‍ ബാഴ്സ ലീഡ് എടുത്തു. ഡെംബെലെയാണ് യുവന്റസിന്റെ വല കുലുക്കിയത്.
ഇഞ്ചുറി ടൈമില്‍ ലയണല്‍ മെസിയും ഗോള്‍ അടിച്ചതോടെ ബാഴ്സ 2-0ന് ജയിച്ചുകയറി. പെനാല്‍റ്റിയിലൂടെയാണ് മെസി സ്കോര്‍ ചെയ്തത്. ഈ വിജയത്തോടെ ആറു പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ബാഴ്സ ഒന്നാം സ്ഥാനത്തെത്തി. കൊറോണ ബാധിച്ചതിനെ തുടര്‍ന്നാണ് റൊണാള്‍ഡോ മത്സരത്തില്‍ നിന്ന് വിട്ടു നിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: