തിരുവനന്തപുരം: അധോലോക ഇടപാടുകളില്‍ പ്രമുഖരുടെ അറസ്റ്റിലേക്ക് അന്വേഷണ സംഘം നീങ്ങിയതോടെ ആരോപണ വിധേയര്‍ അങ്കലാപ്പിലായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസാക്ഷിയായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കണ്ണിലുണ്ണിയായ മകന് ബിനീഷ് എന്നിവര്‍ അറസ്റ്റിലായതോടെ അടുത്ത് ആര് എന്നതാണ് ജനം ചോദിക്കുന്നത്.
മറ്റൊരു മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടു പ്രമുഖരും കൂടി അറസ്റ്റിലാകും എന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതെപ്പോള്‍ എന്ന ചോദ്യവും ഉയരുന്നുണ്ട്.
അറസ്റ്റ് ഉണ്ടായാല്‍ അടുത്ത അറസ്റ്റ് മന്ത്രി കെ ടി ജലീല്‍ തന്നെ ആകാനാണ് സാധ്യത. എം.ശിവശങ്കര്‍, ബിനീഷ് കോടിയേരി എന്നിവരെ പോലെ വിശദമായി അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തത് കെ ടി ജലീലിനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: