തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിന്റെ പേരില്‍ നടക്കുന്ന പ്രക്ഷോഭം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മുസ്ലിംലീഗിന്റെയും മറ്റു തീവ്ര വര്‍ഗീയ പ്രസ്ഥാനങ്ങളുടേയും ഗൂഢാലോചനയാണെന്ന് കെ.സുരേന്ദ്രന് ആരോപിച്ചു. മുന്നോക്ക സംവരണത്തിനെതിരെ ആസൂത്രിതമായ നീക്കമാണ് നിലവില്‍ നടക്കുന്നത്. ഇതില്‍ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ ദുരൂഹമാണ്.പിണറായി വിജയനോട് അടുപ്പമുള്ള കാന്തപുരവും ഇടതുമുന്നണിയോട് ഒപ്പം പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എല്ലും ഒരു മുന്നണിയിലുമില്ലാത്ത തീവ്രവാദ സംഘടനകളും കുഞ്ഞാലിക്കുട്ടിക്ക് പിന്നില്‍ അണിനിരക്കുന്നതില്‍ അസ്വഭാവികതയുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ പാലാരിവട്ടം അഴിമതികേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായ സംഭവവികാസങ്ങളുണ്ടാകുമ്പോഴുള്ള മുസ്ലിം ലീഗിന്റെ മൗനവും സംശയാസ്പദമാണ്.
നോട്ട്നിരോധനത്തിന്റെ സമയത്ത് ഇബ്രാഹിം കുഞ്ഞ് 10 കോടി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെങ്കിലും ഇ.ഡി അന്വേഷിക്കുകയാണ്. പാലാരിവട്ടം പാലത്തിന്റെ അഴിമതി പണമാണ് ഇബ്രാഹിം കുഞ്ഞ് വെളുപ്പിക്കാന്‍ ശ്രമിച്ചത്. ഈ അഴിമതി പണം ലീഗിലെ ഉന്നത നേതാക്കളിലേക്കാണ് പോയത്. സംവരണത്തിന്റെ പേരില്‍ ഭൂരിപക്ഷ സമുദായത്തെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായത്തിന് ധാരാളം അവകാശങ്ങളുണ്ട്. ഇതിനോട് ആര്‍ക്കും അസഹിഷ്ണുതയില്ല. എന്നാല്‍ ഭൂരിപക്ഷവിഭാഗത്തിനും െ്രെകസ്തവര്‍ക്കും ചെറിയ ആനുകൂല്യങ്ങള്‍ കിട്ടുമ്പോഴേക്കും ലീഗ് അസഹിഷ്ണുത കാട്ടുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: