കൊല്ലം: മുണ്ടുച്ചിറ ശ്രീഭഗവതി ക്ഷേത്രം പുനര്‍നിര്‍മിച്ച ശേഷം 29 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പഴയ ക്ഷേത്രത്തിന്റെ മാതൃക നിര്‍മിച്ചു ക്ഷേത്രത്തിന് സമര്‍പ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് ഉമയനല്ലൂര്‍ ശ്രീഭദ്രം വീട്ടില്‍ ശ്രീകുമാര്‍. 27 ദിവസം കൊണ്ട് സ്വന്തം കൈയാല്‍ തടിയില്‍ തീര്‍ത്ത വിസ്മയം വിജയദശമിദിനത്തില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം 38കാരനായ അദ്ദേഹം പങ്കുവയ്ക്കുന്നു.
ദേശീയപാതയില്‍ തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ മേവറത്തിനും ഉമയനല്ലൂരിനും ഇടയ്ക്കാണ് മുണ്ടുച്ചിറ. വടക്കോട്ട് ദര്‍ശനമുള്ള ക്ഷേത്രവും വയലേലകളും നിറഞ്ഞ മനോഹരമായ സ്ഥലം. 1991ന് മുമ്പ് പൊളിച്ച ക്ഷേത്രത്തിന്റെ മാതൃകയാണ് പ്ലാവിന്തടിയില് നിര്‍മിച്ചത്. ക്ഷേത്രക്കുളത്തില്‍ മരണം നടന്നതിനെ തുടര്‍ന്ന് ദേവപ്രശ്നം വച്ച ശേഷമാണ് പഴയക്ഷേത്രം പൊളിച്ച് പുതിയത് പണിഞ്ഞത്.
വളരെ യാദൃശ്ചികമായാണ് അടുത്ത സമയത്ത് ഒരു ഫോട്ടോയില്‍ ശ്രീകുമാര്‍ പഴയ ക്ഷേത്രം കാണാനിടയായത്. എന്നാല്‍ പിന്നെ അതൊന്ന് പണിയാമെന്നായി. പഴയ ക്ഷേത്രം പൊളിക്കുമ്പോള്‍ നാലാംക്ലാസില്‍ പഠിക്കുകയായിരുന്നു. ഈ ക്ഷേത്രം നിര്‍മിച്ച വര്‍ഷം ആര്‍ക്കും ഓര്‍മയില്ല. അപ്പോഴാണ് 1980ല്‍ നടന്ന വിവാഹത്തിന്റെ ആല്‍ബത്തില്‍ നിന്നും ക്ഷേത്രത്തിന്റെ ചിത്രം കിട്ടിയത്. പിന്നെ താമസിച്ചില്ല, രാവും പകലും അദ്ധ്വാനിച്ച് മാതൃകയുണ്ടാക്കി. ടിപ്പര്‍ലോറി ഡ്രൈവര്‍ കൂടിയാണ് ശ്രീകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: