Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഫോമായ്‌ക്ക് അഭിമാനകരമായി ട്രഷറർ തോമസ് റ്റി ഉമ്മന്റെ രണ്ട് മില്യണ്‍ ഡോളർ ബജറ്റ്

വെര്‍ച്വലായി നടന്ന ജനറല്‍ ബോഡിയുടെയും അധികാര കൈമാറ്റത്തിന്റെയും സംയുക്ത വേദിയിലാണ് ഏറെ ശ്രദ്ധേയമായ ഈ ബജറ്റ് അവതരിപ്പിച്ചത്. ഫോമയ്‌ക്കും അമേരിക്കന്‍ മലയാളി സമൂഹത്തിനും എന്നും അഭിമാനിക്കാവുന്ന ബജറ്റാണിതെന്ന് വ്യക്തമാക്കിയ തോമസ് റ്റി ഉമ്മൻ തന്റെ വരവു ചെലവ് കണക്കുകളിലെ ദീര്‍ഘ വീക്ഷണവും ഫോമായ്‌ക്കു ലഭിക്കുന്ന ജനകീയ പങ്കാളിത്തവും അമേരിക്കന്‍ മലയാളികളുടെ ബൃഹത്ത് ഫെഡറേഷനായ ഫോമയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2020, 03:23 pm IST
in US

ന്യൂയോര്‍ക്ക്: ഫോമായുടെ ചരിത്ര പുസ്തകത്തിലെ സാമ്പത്തിക അച്ചടക്കത്തിന്റെ താളുകളില്‍ സ്ഥാനം പിടിക്കുന്ന രണ്ട് മില്യണ്‍ ഡോളറിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായിരിക്കുകയാണ് ട്രഷറര്‍ തോമസ് റ്റി  ഉമ്മൻ.   ഒക്‌ടോബര്‍ 24-ാം തീയതി വെര്‍ച്വലായി നടന്ന ജനറല്‍ ബോഡിയുടെയും  അധികാര കൈമാറ്റത്തിന്റെയും  സംയുക്ത വേദിയിലാണ്  ഏറെ ശ്രദ്ധേയമായ ഈ ബജറ്റ് അവതരിപ്പിച്ചത്. ഫോമയ്‌ക്കും അമേരിക്കന്‍ മലയാളി സമൂഹത്തിനും എന്നും അഭിമാനിക്കാവുന്ന ബജറ്റാണിതെന്ന് വ്യക്തമാക്കിയ തോമസ് റ്റി ഉമ്മൻ   തന്റെ വരവു ചെലവ് കണക്കുകളിലെ ദീര്‍ഘ വീക്ഷണവും ഫോമായ്‌ക്കു ലഭിക്കുന്ന ജനകീയ പങ്കാളിത്തവും  അമേരിക്കന്‍ മലയാളികളുടെ ബൃഹത്ത് ഫെഡറേഷനായ ഫോമയിലൂടെ  വെളിപ്പെടുത്തിയിരിക്കുന്നു.  

ഫോമായുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ലഭിക്കുന്ന സഹകരണം  തങ്ങളെ  ആവേശഭരിതരാ ക്കുന്നുവെന്ന്  പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രെട്ടറി  റ്റി ഉണ്ണികൃഷ്ണന്‍,  ട്രഷറര്‍ തോമസ് റ്റി ഉമ്മൻ ‍, വൈസ് പ്രസിഡന്റ പ്രദീപ് നായർ ‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ ട്രഷറാര്‍ ബിജു തോണിക്കടവിൽ ‍ എന്നിവര്‍ അഭിമാനപൂര്‍വം ചൂണ്ടിക്കാട്ടി.  ഇതിന്റെ പ്രതിഫലനമാണ് ബജറ്റില്‍  കാണുന്നതെന്ന് നേതാക്കൾ ഏകസ്വരത്തില്‍ പറഞ്ഞു. ജനറൽ ബോഡിയിൽ പങ്കെടുത്ത ഫോമാ പ്രതിനിധികളും നേതാക്കലും  വളരെ ആവേശത്തോടെയാണ് ബജറ്റിനെ സ്വീകരിച്ചത്.

 ബജറ്റിന്റെ വിശദാംശങ്ങള്‍ ഇപ്രകാരം: 1.92  മില്ല്യന്‍ ഡോളര്‍ വരുമാനം പ്രതീക്ഷിക്കുന്ന ബജറ്റില്‍ രജിസ്‌ട്രേഷൻ  ഇനങ്ങളിലായി 2,89,000 ഡോളർ  ഉൾക്കൊള്ളിച്ചിട്ടുണ്ട്.  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്, അതായത് ഫോമായുടെ സിഗ്നേച്ചര്‍ പദ്ധതിയായ വില്ലേജ് പ്രോജക്ട് ഉള്‍പ്പെടെ 7,55,000 ഡോളറാണ് കണക്കാക്കുന്നത്. അംഗത്വ ഫീസ്, റീജിയണല്‍ തലത്തിലുള്ള വരുമാനം, നോമിനേഷന്‍, ജനറല്‍ സ്‌പോണ്‍സര്‍ഷിപ്പ്, സോവനീര്‍ തുടങ്ങിയ മേഖലകളില്‍ 2,85,680 ഡോളറാണ് പ്രതീക്ഷിക്കുന്നത്.

ഈ ബജറ്റിന്റെ ചെലവ് വിവരങ്ങള്‍ ഇങ്ങനെയാണ്. ഹോട്ടല്‍ അക്കോമഡേഷന്‍, ബാന്‍ക്വിറ്റ് ആന്‍ഡ് ഫുഡ്, ഗസ്റ്റ് സപ്പോര്‍ട്ട്, ഓഡിയോ വീഡിയോ റെക്കോഡിങ്ങ്, മീറ്റിങ്ങുകളും സെമിനാറുകളും, ക്ലോസിങ്ങ് സെറിമണി, സൗണ്ട് സിസ്റ്റം, സ്റ്റേജ്, യാത്ര, പ്രിന്റിങ്ങ്, സെക്യൂരിറ്റി, പബ്ലിസിറ്റി, റെന്റ്, ഇന്‍ഷുറന്‍സ്, പുരസ്കാരങ്ങൾ , ചാരിറ്റി പ്രവർത്തനങ്ങൾ , എന്നിങ്ങനെയുള്ള ഇനങ്ങള്‍ക്കായി 2,53,000 ഡോളര്‍ വകയിരുത്തിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി അവസാനിച്ചാല്‍   2022 ല്‍  നടത്തുവാന്‍ ആഗ്രഹിക്കുന്ന കണ്‍വന്‍ഷന്‍ നാലുവര്‍ഷം കൂടുമ്പോള്‍  നടത്തപ്പെടുന്ന കണ്‍ വന്‍ഷനായിരിക്കും എന്നതിനാല്‍  കണ്‍വന്‍ഷന്റെ പരിപാടികളും പങ്കാളിത്തവും വമ്പിച്ച തോതിലാകുവാനാണ് സാധ്യതായെന്നും  അക്കാരണത്താലും, ഫോമയ്‌ക്കു ലഭിക്കുന്ന വമ്പിച്ച ജനകീയ പിന്തുണയും പുതുതായി ആരംഭിക്കുന്ന പ്രവാസി സഹായ പദ്ധതികളുമെല്ലാം കണക്കിലെടുത്തതാണ്  ഫോമായുടെ 1 .92  മില്യന്റെ ബജറ്റ്   തയ്യാറാക്കിയതെന്നു  തോമസ് റ്റി ഉമ്മന്‍  വ്യക്തമാക്കി.  

2018-20 കാലഘട്ടത്തിലെ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അധ്യക്ഷത വഹിച്ച അധികാര കൈമാറ്റ ചടങ്ങില്‍ ഈ ജനപ്രിയ സംഘടനയുടെ താക്കോല്‍ കൈമാറിയത് പദ്ധതികളുടെ സമയോചിതമായ നിര്‍വഹണത്തിലൂടെയാണ്. വിജയകരമായി  പൂര്‍ത്തിയാക്കിയ ഫോമാ വില്ലേജ് പ്രൊജക്റ്റ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക,  നൂതനമായ ആശയങ്ങളോടുകൂടിയ ഫോമാ സഹായനിധി ചുരുങ്ങിയ സംഭാവനകള്‍ കൊണ്ട് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന തരത്തില്‍ ആരംഭിക്കുക, നേഴ്‌സിങ് വിദ്യാര്തഥികള്‍ക്കുനല്‍കുന്ന സ്‌കോളര്‍ഷിപ് സ്‌കീമുകള്‍ക്കു ലഭിച്ച വമ്പിച്ച പിന്തുണ കൂടുതല്‍ പേര്‍ക്ക്  പ്രയോജനപ്പെടത്തക്ക വിധത്തില്‍ വിപുലീകരിക്കുക, നഗരപ്രാന്തങ്ങളില്‍ ഫ്‌ളാറ്റ്  രീതിയിലുള്ള  നിര്‍മ്മാണം  ഫോമാ വില്ലേജ് പദ്ധതിയില്‍പെടുത്തുക, മലയാളിസമൂഹത്തിന് ആകര്‍ഷകമായ സ്വാന്തനസംഗീതം, യോഗാ ക്ലാസ്സുകള്‍,  കൃഷിപാഠം, ഓണ്‍ലൈന്‍  മലയാളം ക്‌ളാസുകള്‍ , ബിസിനസ് ഫോറം, പൊളിറ്റിക്കല്‍ ഫോറം, യൂത്ത് ഫോറം , നേഴ്‌സിംഗ് ഫോറം,  യംഗ്  പ്രൊഫഷണല്‍സ് , ട്രാവല്‍ ഹെല്പ്, ലീഗല്‍  ആൻഡ്  ഇമ്മിഗ്രേഷന്‍  ഫോറം,  തുടങ്ങി ഒട്ടേറെ കര്‍മ്മ പരിപാടികളും പദ്ധതികളുമായിട്ടാണ്  ഫോമായുടെ അനിയന്‍ ജോര്‍ജ്, റ്റി ഉണ്ണികൃഷ്ണന്‍, തോമസ് റ്റി ഉമ്മന്‍, പ്രദീപ് നായര്‍, ജോസ് മണക്കാട്ട്, ബിജു തോണിക്കടവില്‍ എന്നിവരടങ്ങിയ പുതിയ ടീം  പ്രതിജ്ഞാബദ്ധമായി അധികാരമേറ്റെടുത്തിരിക്കുന്നത്.

Tags: budgetfomaa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖത്ത് പൊടി അടിഞ്ഞുകൂടിയപ്പോൾ ഇത്രയും കാലം കണ്ണാടി തുടയ്‌ക്കുകയായിരുന്നു; വികസന സങ്കൽപ്പം പങ്കിട്ട് യോഗി ആദിത്യനാഥ്

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

Kerala

കേന്ദ്രപദ്ധതികള്‍ നടപ്പാക്കാതെ പാഴാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രബജറ്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

India

വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളും സേവനങ്ങളും മറ്റ് പ്രധാന പ്രഖ്യാപനങ്ങളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.