ഇസ്ലാമബാദ് : ഇല്ലാത്ത പാക് സ്ഥാനപതിക്കായി പ്രമേയം പാസാക്കി നാണം കെട്ട് ഇമ്രാന് ഖാന് സര്‍ക്കാര്‍. ഫ്രാന്‍സിന്റെ ഇസ്ലാമഫോബിയയില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സില്‍ ഇല്ലാത്ത പാക് സ്ഥാപനപതിയെ തിരികെ വിളിക്കാന്‍ പാക് ഭരണകൂടം അടിയന്തിരമായി യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയത്.
ഇസ്ലാമഫോബിയയില്‍ പ്രതിഷേധിച്ച് അംബാസിഡറിനെ തിരികെ വിളിക്കാനുള്ള പ്രമേയം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഷാ മെഹമൂദ് ഖുറേഷി തന്നെയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇതിന് ശേഷമാണ് ഫ്രാന്‍സില്‍ നിലവില്‍ പാക് സ്ഥാനപതി ഇല്ലെന്ന് പാക്കിസ്ഥാന് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുന്നത് തന്നെ.
ഫ്രാന്‍സില്‍ പാക് അംബാസിഡറായിരുന്ന മൊയിന്‍ ഉള് ഹഖിനെ ചൈനയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ഈ പദവിയില്‍ ഒഴിവ് വന്നത്. പിന്നീട് ഈ സ്ഥാനത്തേയ്ക്ക് പുതിയ ആളെ പാക്കിസ്ഥാന് ഇതുവരെ നിയമിച്ചിട്ടില്ല.
ഇല്ലാത്ത സ്ഥാനപതിക്ക് വേണ്ടി പ്രമേയം പാസാക്കിയതില്‍ ഇമ്രാന് ഖാനും മെഹ്മൂദ് ഖുറേഷിക്കുമെതിരെ സമൂഹ മാധ്യമങ്ങള്‍ ട്രോളുകളും പുറത്തിറക്കിയിട്ടുണ്ട്. സ്വന്തം വകുപ്പിന്റെ കീഴില്‍ വരുന്ന കാര്യം പോലും അറിയാത്ത മന്ത്രിയാണോ ഖുറേഷിയെന്നാണ് സമൂഹ മാധ്യമങ്ങള്‍ പരിഹസിക്കുന്നത്. അധ്യാപകന് സാമുവല്‍ പാറ്റിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അരിശം പൂണ്ടാണ് പാക്കിസ്ഥാന് സ്ഥാനപതിയെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: