പാട്ന : ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 71 സീറ്റുകളിലേക്കാണ് ഒന്നാംഘട്ടം തെരഞ്ഞെടുപ്പ് നടത്തുന്നത്. രാവിലെ ഏഴിന് ആരംഭിട്ട വോട്ടെടുപ്പ് വൈകിട്ട് ആറ് വരെ നീണ്ട് നില്ക്കും. കൊറോണ വൈറസ് വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും വോട്ടെടുപ്പ് നടത്തുക.
ആദ്യഘട്ടത്തില്‍ 1066 സ്ഥാനാര്‍ത്ഥികളാണ് വോട്ട് തേടുന്നത്. അതില്‍ 114 പേര് വനിതാ സ്ഥാനാര്‍ത്ഥികളാണ്. രണ്ട് കോടി 14 ലക്ഷം വോട്ടര്‍മാരാണ് വിധി എഴുതുന്നത്.
എന്‍ഡിഎ സര്‍ക്കാരിലെ ആറ് മന്ത്രിമാര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ആര്‍ജെഡി- 62, ജനതാദള്‍ യുണൈറ്റഡ്- 35, ബിജെപി- 29, കോണ്‍ഗ്രസ്- 21, എല്‍ഡിഎഫ്- 8 എന്നിങ്ങനെയാണ് പ്രമുഖ പാര്‍ട്ടി അനുഭാവികള്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: