ന്യൂദല്‍ഹി: ഇന്ത്യന്‍ പൗരന്മാരായ ആര്‍ക്കും ഇനി ജമ്മുകശ്മീരിലും ലഡാക്കിലും സ്ഥലം വാങ്ങാം. ഈ കേന്ദ്രഭരണപ്രദേശങ്ങള്ക്കുള്ള പുതിയ നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ വിജ്ഞാപനം ചെയ്തു. 26 സംസ്ഥാന നിയമങ്ങളാണ് എടുത്തു കളയുകയോ പകരം പുതിയ നിയമങ്ങള്‍ കൊണ്ടുവരികയോ ചെയ്തത്. സംസ്ഥാനത്തെ സ്ഥിരം താമസക്കാര്‍ക്കു മാത്രമേ ജമ്മുകശ്മീരിലും ലഡാക്കിലും വസ്തു വാങ്ങാന്‍ കഴിയൂയെന്ന വ്യവസ്ഥയാണ് പുതിയ നിയമത്തില്‍ നിന്ന് നീക്കിയത്. പുതിയ നിയമം ഇന്നലെ തന്നെ പ്രാബല്യത്തിലായി.
നേരത്തെ, ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന 370-ാം വകുപ്പ് എടുത്തു കളയുകയും ജമ്മു കശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണപ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആ സമയത്തു തന്നെ പുറത്തുനിന്നുള്ളവര്‍ ഇവിടെ ഭൂമി വാങ്ങുന്നത് വിലക്കിയുള്ള ഭരണഘടനാ വ്യവസ്ഥയും നീക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നിയമം. അതേസമയം, കൃഷി ഭൂമി കൈമാറ്റം ചെയ്യാന്‍ സാധിക്കില്ലെന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ആര്‍ക്കും ഇനി ഇവിടെ ഭൂമി വാങ്ങാം, അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: