പാരീസ്: മുസ്ലീം രാജ്യങ്ങളുടെ പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് മറുപടിയുമായി ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ അപമാനിച്ച തുര്‍ക്കിയുമായുള്ള നയതന്ത്രബന്ധം ഫ്രാന്‍സ് അവസാനിപ്പിച്ചു. ഇതിന്റെ ഭാഗമായി തുര്‍ക്കിയിലെ അംബാസിഡറെ ഫ്രാന്‍സ് ഇന്ന് തിരികെ വിളിച്ചു.
രാജ്യത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് എല്ലാ രാജ്യങ്ങളോടും പറഞ്ഞിരുന്നു. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രം ഉപയോഗിച്ച് ക്ലാസ് എടുത്ത അധ്യാപകന് സാമുവല്‍ പാറ്റിയെ കഴുത്തറത്ത് കൊലപ്പെടുത്തിയത് രാജ്യത്തെ അപമാനകരമായ സംഭവമാണ്. മുഹമ്മദ് നബിയെക്കുറിച്ചുള്ള കാര്‍ട്ടൂണുകളെ ഫ്രാന്‍സ് തള്ളിപറയില്ലെന്ന് മാക്രോണ്‍ പറഞ്ഞു. രാജ്യത്ത് വിഘടനവാദം അനുവദിക്കില്ലെന്നും നിലപാടില്‍നിന്ന് പിന്നാക്കം പോകാന്‍ ഫ്രാന്‍സ് തയ്യാറല്ലെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
ഫ്രാന്‍സിന്റെ നിലപാടുകള്‍ ഏകാധിപത്യങ്ങള്‍ക്കും മതഭ്രാന്തിനും എതിരാണ്. ആ നിലപാട് തുടരുമെന്ന് ഇമ്മാനുവേല്‍ മാക്രോണ്‍ വ്യക്തമാക്കി. വിദ്വേഷ പ്രചാരണം ഒരിക്കലും ഫ്രാന്‍സ് സ്വീകരിക്കില്ല. യുക്തിസഹമായ സംവാദത്തെ എപ്പോഴും ഞങ്ങള്‍ പിന്തുണയ്ക്കും. മനുഷ്യന്റെ അന്തസ്സും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, മാക്രോണിനെതിരെ കടുത്ത വിമര്‍ശനമാണ് മുസ്ലീം രാജ്യമായ തുര്‍ക്കി ഉയര്‍ത്തിയത്. മുസ്ലിംകളോടും മാക്രോണിന്റെ സമീപനം മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ മനോനില പരിശോധിക്കുകയും ചികിത്സിക്കുകയും വേണമെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉറുദുഗാന് പറഞ്ഞു. ഇതിന് പിന്നാലെയാണ് നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി സൂചന നല്കി അംബാസിഡറെ തിരികെ വിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: