കാര്‍ത്തിയുടെ പുതിയ സിനിമയായ സുല്‍ത്താന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. കാര്‍ത്തി ചാട്ടയുമായി രൗദ്ര ഭാവത്തോടെ നല്‍കുന്നതാണ് പോസ്റ്റര്‍. ഭാഗ്യരാജ് കണ്ണന് രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താനിലെ നായിക ഗീത ഗോവിന്ദം ഫെയിം രശ്മി മന്താനയാണ്. ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ഒരു വൈഡ് കാന്‍വാസ് ചിത്രമാണ് സുല്‍ത്താന്‍. പുതു വര്‍ഷത്തിലാണ് ചിത്രം റിലീസ് ചെയ്യുക. സുല്ത്തന് നിര്‍മ്മിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്സാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: